റിയാദ്:എറണാകുളം സ്വദേശി റിയാദിൽ നിര്യാതനായി. ബത്തയിലെ ക്യാന്റീൻ ഹോട്ടൽ ജീവനക്കാരനായ എറണാകുളം കുന്നതന്നാട് രായ മംഗലം കീഴിലം രായമംഗളം കൊട്ടിക്കകുടി വീട്ടിൽ സിജു മോഹൻ(43) ആണ് താമസസ്ഥലത്ത് മരിച്ചത്.
പിതാവ്:കുട്ടപ്പൻ നായർ.
മാതാവ്:സുശീല മോഹൻ.
ഭാര്യ: വിനീത
മക്കൾ: ഹരികൃഷ്ണൻ, ഗൗരിശങ്കരി. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനായി സൃഹൃത്ത് ജിജേഷിനെ സഹായിക്കാൻ റിയാദ് കെഎംസിസി വെൽഫെയർ വിംഗ് നേതാക്കളായ റഫീഖ് പുല്ലൂർ, റഫീഖ് ചെറുമുക്ക്, ജാഫർ വീമ്പൂർ എന്നിവരുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു.
![]()
