തിരുവനന്തപുരം:സംസ്ഥാനത്തെ ആദ്യ വനിത ഡി ജി പി ആർ. ശ്രീലേഖ ബി.ജെ.പിയിൽ ചേർന്നു.ബുധനാഴ്ച ബി ജെ പി സംസ്ഥാന പ്രസിഡന്റ് ആർ സുരേന്ദ്രന്റെ നേതൃത്വത്തിൽ മുൻ ഡി ജി പി യുടെ വസതിയിലെത്തിയാണ് പാർട്ടിലേക്ക് അംഗത്വം നൽകിയത്.
എ.ഡി.ജി.പി-ആർ.എസ്.എസ് കൂടിക്കാഴ്ച വിവാദമായ സാഹചര്യത്തിൽ ശ്രീലേഖയുടെ ബി ജെ പി പ്രവേശനം ചർച്ചയായി കഴിഞ്ഞു. തന്റെ ഔദ്യോഗിക ജീവിതത്തിനിടയിൽ ഒരിക്കലും ബി ജെ പി നേതാക്കളുമായി ചർച്ചയോ കൂടിക
കാഴ്ചകളോ നടന്നില്ലന്ന് ശ്രീലേഖ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
![]()
