കൊല്ലം:സുന്നി സ്റ്റുഡന്റസ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പതിനാറാമത് പ്രൊഫഷണൽ വിദ്യാർത്ഥികളുടെ സമ്മേളനം പ്രൊഫ് സമ്മിറ്റ് ഇന്ന്. വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് കൊല്ലം ആശ്രാമം ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ഛയത്തിൽ നടക്കുന്ന കോൺഫറൻസ് അലിഗർ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ഡോ അർഷദ് ഉമർ ഉദ്ഘാടനം ചെയ്യുമെന്ന് സംഘടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.ഇസ്ലാമിക സമൂഹങ്ങൾ ശാന്തതയുടെ മാതൃകകൾ എന്ന വിഷയത്തിൽ കേരള മുസ് ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിംഖലീൽ ബുഖാരി തങ്ങൾ ക്ലാസെടുക്കും. സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി, എസ് വൈ എസ് ജനറൽ സെക്രട്ടറി കാന്തപുരം ഡോ അബ്ദുൽ ഹഖീം അസ്ഹരി, സയന്റിസ്റ്റ് സൈനുൽആബിദ് തുടങ്ങിയവർ പങ്കെടുക്കും.
പ്രൊഫഷണൽ എത്തിക്സ് വിഷയത്തിലുള്ള ചർച്ചയ്ക്ക് ഡോ ഷാഹുൽ ഹമീദ് എം മുഹമ്മദ് നിയാസ്, സി എം സാബിർ സഖാഫി, നേതൃത്വം നൽകും. തൊഴിൽ മേഖലയുടെ പരിണാമങ്ങൾ എന്ന വിഷയം ആസ്പദമാക്കി മുഹമ്മദ് യാസീൻ ,മുഹമ്മദ് നദീം സംസാരിക്കും.
സമസ്ത കേന്ദ്ര മുശാവറ അംഗംഎച്ച് ഇസ്സുദ്ദീൻകാമിൽ സഖാഫി, കേരള മുസ് ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി ഡോ പി എ മുഹമ്മദ് കുഞ്ഞ് സഖാഫി, കേരള എസ് എസ് എഫ് സെക്രട്ടറിമാരായ മുഹമ്മദ് ജാബിർ, പി വി ശുഐബ്, ഡോ എം എസ് മുഹമ്മദ്, ആശിഖ് തങ്ങൾ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
![]()
