ദമാം: അല്‍ നഖീല്‍ ഡിസ്ട്രിക്ടിലെ മൂന്നു നില ഫ്ളാറ്റില്‍ വാതക ചോര്‍ച്ചയെത്തുടര്‍ന്നുണ്ടായ സ്ഫോടനത്തിൽ മൂന്നു പേര് മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശികൾ പത്രങ്ങൾ റിപ്പോർട് ചെയ്തു. പരിക്കേറ്റവരില്‍ മൂന്നു പേരുടെ നില ഗുരതരമാണ്. ഫര്‍ണിഷ് അപ്പാര്ട്ടുമെന്റടങ്ങിയ ഫ്ളാറ്റിലാണ് അപകടം.മരിച്ചവരും പരിക്കേറ്റവരും ഏതു രാജ്യക്കാരാണ് എന്നറിവായിട്ടില്ല
സ്ഫോടനത്തില്‍ കെട്ടിടത്തിന്റെ ഭിത്തി തകര്‍ന്ന് തെറിച്ച് സമീപത്തെ കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്
![]()
