കോട്ടയം : കോട്ടയത്ത് വിദ്യാഭ്യാസ വകുപ്പ് ഓഫീസ് സീനിയർ സൂപ്രണ്ടിനെ മരിച്ച നിലയിൽ കണ്ടെത്തി. വിദ്യാഭ്യാസ വകുപ്പ് ഓഫീസ് സീനിയർ സൂപ്രണ്ട് വൈക്കം കുലശേഖരമംഗലം സ്വദേശി ശ്യാം കുമാറി(52)നെയാണ് ഞായറാഴ്ച വൈകിട്ട് മരിച്ച നിലയിൽ കണ്ടെത്തിയത്.വൈക്കത്ത് എഇഒയുടെ ചുമതലയും ശ്യാംകുമാറിനുണ്ടായിരുന്നു.മൂവാറ്റുപുഴയാറിന്റെ കൈവഴിയായ അക്കരപ്പാടത്ത് പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്.
ശനിയാഴ്ച പുലർച്ചെ മുതൽ ശ്യാംകുമാറിനെ കാണാതായിരുന്നു.ഇദ്ദേഹത്തിന് കടുത്ത ജോലി സമ്മർദം അനുഭവപ്പെട്ടിരുന്നതായി ഭാര്യ പരാതി നൽകിയിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056)
![]()
