മക്ക :മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ മനസ്സുകളില്‍ എന്നും ജീവിക്കുന്ന അഭിമാന നേതാവാണ് ബാഫഖി തങ്ങളെന്നും അദ്ദേഹത്തെ പഠിക്കാൻ എല്ലാ ലീഗ് പ്രവർത്തകരും മുന്നോട്ട് വരണമെന്ന് കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റര്‍ അഭിപ്രായപ്പെട്ടു.കോഴിക്കോട് പട്ടണത്തില്‍ ജില്ലാ മുസ്ലിം ലീഗ് നിര്‍മിക്കുന്ന ബാഫഖി തങ്ങള്‍ കമ്മ്യൂണിറ്റി റിസോഴ്സ് ഡവലപ്മെന്റ് സെന്ററിന്റെ സൗദി തല പ്രചരണാര്‍ത്ഥം മക്ക കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഓഫീസില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഠിച്ചാലും പഠിച്ചാലും തീരാത്ത പുസ്തകമാണ് ബാഫഖി തങ്ങള്‍. പില്കാലത്തു കേരളത്തിലെ മുസ്ലിം ന്യുനപക്ഷ സമൂഹത്തിനു ഉണ്ടായ എല്ലാ അഭിമാന പുരോഗതികള്‍ക്ക് പിന്നിലും ബാഫഖി തങ്ങളുടെ ദീര്‍ഘ വീക്ഷണമാണ്. ഒരുകാലത്തു കേരള രാഷ്ട്രീയം പോലും ബാഫഖി തങ്ങളെ കേന്ദ്രീകരിച്ചാണ് കറങ്ങിയത്. മുസ്ലിം സമൂഹത്തിന്റെ മുഴുവന്‍ പുരോഗതിയിലും ബാഫഖി തങ്ങളുടെ കയ്യൊപ്പുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ജില്ല മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി ഇസ്മയില്‍, ട്രഷറര്‍ സൂപ്പി നരിക്കെട്ടേരി എന്നിവരും പദ്ധതി വിശദീകരിച്ചു. സൗദി കെഎംസിസി പ്രസിഡന്റ് കുഞ്ഞുമോന് കാക്കിയ ആധ്യക്ഷത വഹിച്ചു. മുസ്തഫ മുഞ്ഞക്കുളം, കുഞ്ഞാപ്പ പൂകോട്ടൂര്‍, ഹാരിസ് പെരുവള്ളൂര്‍, ഇസ്സുദ്ധീന്‍ ആലുക്കല്‍, ഷാഹിദ് പരേടത്ത് , എം സി നാസര്‍, സിദ്ധീഖ് കൂട്ടിങ്ങാട ,സമീര്‍ ബദര്‍ എന്നിവര്‍ പ്രസംഗിച്ചു. മുജീബ് പൂകോട്ടൂര്‍ സ്വാഗതം പറഞ്ഞു.
![]()
