ബുറൈദ : സൗദിയിൽ സന്ദർശനം നടത്തുന്ന കണ്ണൂർ ജില്ലാ മുസ്ലിംയൂത്ത് ലീഗ് പ്രസിഡണ്ട് നസീർ നല്ലൂർ, എം എസ് എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ അബ്ദുൽ ഹക്കിം എന്നിവർക്ക് ബുറൈദ കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ സ്വീകരണം ബുറൈദയിൽ വെച്ചു നടന്നു…
പ്രസിഡന്റ് അനീസ് ചുഴലി അദ്ധ്യക്ഷത വഹിച്ചു. ശരീഫ് മാങ്കടവ്, ഷബീറലി ചാലാട്, ശരീഫ് തലയാട്, ഇക്ബാൽ പാറക്കാടൻ, അഷ്റഫ് ഇരിട്ടി, സവാദ് പെരിയത്തിൽ എന്നിവർ പങ്കെടുത്തു. നസീർ നല്ലൂർ, എം കെ അബ്ദുൽ ഹക്കിം എന്നിവർ സ്വീകരണത്തിന് നന്ദി പറഞ്ഞു പ്രസംഗിച്ചു. പരിപാടിയിൽ ബഷീർ വെള്ളില സ്വാഗതവും റഫീഖ് ചെങ്ങളായി നന്ദിയും പറഞ്ഞു..
![]()
