റിയാദ്- മലയാളി നഴ്സ് സൗദി അറേബ്യയിലെ മദീനയില്‍ നിര്യാതയായി. മദീനയിലെ അല്‍മുവാസാത്ത് ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായ തൃശൂര്‍ നെല്ലായി വയലൂര് ഇടശ്ശേരി ഡെല്‍മ ദിലീപ് (26) ആണ് മരിച്ചത്.ജോലിക്കിടെ ഹൃദയാഘാതമുണ്ടായി കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ച് സംസ്കരിക്കും.പിതാവ് :ദിലീപ്.മാതാവ്: ലീന.സഹോദരി:ഡെന്ന ആന്റണി
![]()
