റിയാദ് :തിരൂർ സ്വദേശി റിയാദിൽ നിര്യാതനായി.വളവന്നൂർ ചെറവന്നൂർ താഴത്തെ പീടിയേക്കൽ വീട്ടിൽ അബ്ദുള്ള (64)ആണ് മരിച്ചത്.
പരേതരായ അഹ്മദ് കുട്ടി -ഇയ്യാത്തുമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ: കദീജ.
മക്കൾ: സുമയ്യ, സുഹൈൽ, ദിൽഷാദ്, തൻവീർ തബ്ഷീർ,
മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിന്റെ നടപടി ക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് നേതാക്കളായ റഫീഖ് പുല്ലൂർ, റഫീഖ് ചെറുമുക്ക്,ബഷീർ വിരിപ്പാടം ജുനൈദ് താനൂർ എന്നിവരുടെ നേതൃത്വത്തിൽ നടന്നു വരുന്നു
ഹോത്തസുധീറിൽ നിന്ന് കമ്പനിയുടെ വാഹനത്തിൽ വെള്ളിയാഴ്ച്ച ബത്തയിൽ വന്നിറങ്ങുകയും തിരിച്ചു കമ്പനിയിൽ തിരിച്ചെത്താത്തതിനാലുള്ള അന്വേഷത്തിലാണ് മയ്യിത്ത് ശുമൈസി ഹോസ്പിറ്റലിൽ ഉണ്ടന്ന അറിവ് കിട്ടുന്നത്.
![]()
