ദമാം :മദീനയിൽനിന്ന് ദമാമിലേക്കുള്ള യാത്ര മദ്ധ്യേ വാഹനം അപകടത്തിൽ പെട്ട് മലയാളിയായ വനിതയും കുട്ടിയും മരിച്ചു. മലപ്പുറം അരീക്കോട് സ്വദേശി എൻ.വി സുഹൈലിന്റെ ഭാര്യ സഫയും കുട്ടിയുമാണ് മരിച്ചത്.അൽ ഹസ്സയിലാണ് അപകടം ഉണ്ടായത്.പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സുഹൈൽ അപകടനില തരണം ചെയ്തിട്ടുണ്ട്. ഹൈദർ ഉള്ളാളിന്റെ മകളാണ് മരിച്ച സഫ.
![]()
