മനാമ:ബഹ്റൈനും സൗദിയും തമ്മിലുള്ള ചരിത്രപരമായ സാഹോദര്യ ബന്ധത്തിന്റെ ആഴം പ്രതിഫലിപ്പിക്കുന്ന പരിപാടികൾ സൗദി ദേശീയ ദിനം പ്രമാണിച്ച് ബഹ്റൈനിൽ. 27 വരെ വിവിധ കലാപരിപാടികൾ അരങ്ങേറും. ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി (ബി.ടി.ഇ.എ)യുടെ ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
23ന് സൗദി പൗരന്മാരെയും ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരെയും സ്വാഗതം ചെയ്യുന്നതിനായി വിനോദ സഞ്ചാരം, വിനോദം, സാംസ്കാരികം എന്നിവ സംയോജിപ്പിച്ചുള്ള പരിപാടികളാണ് അവതരിപ്പിക്കുന്നത്.
23ന് ഉച്ച മുതൽ അർധരാത്രി വരെ മനാമയിലെ അവന്യൂസ് ബഹ്റൈനിൽ പ്രവേശനം സൗജന്യമായിരിക്കും. ബഹ്റൈൻ സമ്രി ബാൻഡിന്റെയും പരമ്പരാഗത സൗദി ബാൻഡിന്റെയും സംഗീത പരിപാടി ഇവിടെ നടക്കും. വെള്ളിയാഴ്ച സാഖീറിലെ എക്സിബിഷൻ വേൾഡിൽ ഈജിപ്ഷ്യൻ ഗായികയും നടിയുമായ അംഗാമിന്റെ സംഗീതപരിപാടി നടക്കും.
![]()
