ആലപ്പുഴ: മകളുടെ വിവാഹത്തിന് വിദേശത്ത് നിന്ന് വരുന്നതിനിടെ വാഹനാപകടത്തിൽ പിതാവിനും മകൾക്കും ദാരുണാന്ത്യം. വള്ളികുന്നം പള്ളിക്കുറ്റി താളിരാടി വെങ്ങാലേത്ത് വിളയിൽ അബ്ദുൽ സത്താർ (52) മകൾ ആലിയ (20) എന്നിവരാണ് മരിച്ചത്. നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ നിന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരും വഴിയാണ് കരുവാറ്റയിൽ വെച്ച് അപകടം ഉണ്ടായത്.പരുമലയുള്ള സ്വകാര്യ അസ്സ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.നിർത്തിയിട്ടിരുന്ന തമിഴ്നാട് രെജിസ്ട്രേഷൻ ഉള്ള ലോറിക്ക് പിന്നില്‍ കുടുംബം സഞ്ചരിച്ചിരുന്ന കാർ ഇടിക്കുകയായിരുന്നു. ഇവരുടെ കൂടെ യാത്ര ചെയ്ത മറ്റ് നാലുപേർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
![]()
