റിയാദ് : വ്യത്യസ്ത മേഖലകളിൽ ജോലി ചെയ്യുന്ന റിയാദ് ബത്തയിലെ യുവാക്കളുടെ കൂട്ടായ്മയായ കല്ലുമ്മൽ കൂട്ടായ്മ വെള്ളിയാഴ്ച സുലൈ എക്സിറ്റ് 18-ലെ ജാസാഫോൺ ഇസ്തിറാഹയിൽ ഓണാഘോഷം സംഘടിപ്പിച്ചു.കുടുംബാംഗങ്ങൾ തയ്യാറാക്കിയ 28-ഓളം വിഭവങ്ങളാണ് സദ്യക്ക് ഒരുക്കിയത്. ബാസ്ക്കറ്റ്ബോൾ, സുന്ദരിക്ക് പൊട്ടുതൊടൽ തുടങ്ങിയ വിവിധ വിനോദ മത്സരങ്ങളും കുടുംബങ്ങൾക്കായി നടന്നു. മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾക്ക് ഉമ്മർ മലപ്പുറം, അഷ്റഫ് എന്നിവർ സ്പോൺസർ ചെയ്ത സമ്മാനങ്ങൾ വിതരണം ചെയ്യുകയുണ്ടായി.
അബ്ദുറഹ്മാൻ തരിശ് അധ്യക്ഷനായ യോഗത്തിൽ റഫ്സാൻ സ്വാഗതവും ആദിൽ മാട്ട നന്ദിയും പറഞ്ഞു. ഷഫീഖ് എസ പി, ഫൈസൽ പാഴൂർ എന്നിവർ ഓണാശംകൾ നേർന്നു.
നവാസ് കണ്ണൂർ, ബാവ ഇരുമ്പുഴി, റിനീഷ് കുടു, പ്രജീഷ് വിളയിൽ, വൈശാഖ് കണ്ണൂർ എന്നിവരുടെ നേതൃത്വത്തിൽ ഡാൻസ് പരിപാടികളും അരങ്ങേറി. ചെറിയാപ്പു മലപ്പുറം, സാഹിർ, ജസീം, അനീസ് പാഞ്ചോല, ഷബീർ മേൽമുറി, മൻസൂർ പകര, ജാഫർ ചെറുകര, നൗഷാദ് ഇന്ത്യനൂർ, ജാനിസ്, ശൗലിഖ്, എന്നിവരുടെ നേതൃത്വത്തിൽ പരിപാടികൾ നടന്നു.
![]()
