തൊടുപുഴ :വീടിനുള്ളിൽ സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. കോതമംഗലം പൂവത്തം ചോട്ടിൽ ജിയാസിൻ്റെ മകൻ അബ്രാം സെയ്ദ് ആണ് മരിച്ചത്. കുട്ടികൾക്ക് ഓണാവധിയായതിനാൽ ജിയാസിന്റെ സഹോദരന്റെ വീട്ടിൽ കുടുംബക്കാരെല്ലാം ഒത്തുകൂടിയതായിരുന്നു, കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വിമ്മിംഗ് പൂളിൽ നിന്നും കുട്ടിയെ കണ്ടെത്തിയത്. അവശനിലയിൽ കണ്ടെത്തിയ കുട്ടിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്.
![]()
