ജിദ്ദ: മത നിരപേക്ഷയും ജനാതിപത്യ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അകാല വിയോഗത്തില്‍ ജിദ്ദ നവോദയ അനുശോചന യോഗം ചേര്‍ന്നു. സീതാറാം യെച്ചൂരിയുടെ ഫോട്ടോക്ക് മുമ്പില്‍ റോസാ പുഷ്പങ്ങള്‍ അര്‍പ്പിച്ചുകൊണ്ടാണ് അനുശോചന യോഗം ആരംഭിച്ചത്.
ജിദ്ദ ഷറഫിയയിലെ ക്വാളിറ്റി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തിനു ജിദ്ദ നവോദയ പ്രസിഡന്റ് കിസ്മത്ത് മമ്പാട് അധ്യക്ഷത വഹിച്ചു.
ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റു വിശ്വാസികള്‍ക്ക് തീരാ നഷ്ട്ടമാണ് എന്നും, മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച നല്ലൊരു നേതാവിനെയാണ് ഇന്ത്യക്ക് നഷ്ടപെട്ടത് എന്നും, സ്വന്തം പാര്‍ട്ടി വിശ്വാസികള്‍ക്ക് മാത്രമല്ല കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് വിരോധം വച്ചുപുലര്‍ത്തുന്ന ഇതര പാര്‍ട്ടിക്കാര്‍ക്ക് പോലും സമ്മതനായ ഒരു വ്യക്തിത്വമാണ് സഖാവ് സീതാറാം യെച്ചൂരി എന്ന് യോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
നവോദയ മുഖ്യ രക്ഷാധികാരി ഷിബു തിരുവന്തപുരം, ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ മാവേലിക്കര, കേന്ദ്ര ട്രഷറര്‍ സി എം അബ്ദുള്‍റഹ്മാന്‍, വൈസ് പ്രസിഡന്റ് അനുപമ ബിജുരാജ്, ഒ ഐ സി സി ജിദ്ദ പ്രസിഡന്റ് ഹകീം പാറക്കല്‍, ന്യൂ ഏജ് രക്ഷാധികാരി പി. റഹീം, കെ എം സി സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബൂബക്കര്‍ അരിമ്പ്ര, കെ. ടി. എ. മുനീര്‍, നവോദയ രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോസ് മുഴുപ്പിലങ്ങാട്, ഷിഹാബ് എണ്ണപ്പാടം, അസാഫ് കരുവാറ്റ, മുഹമ്മദ് മേലാറ്റൂര്‍, സമീക്ഷ ചെയര്മാന് ഹംസ മദാരി, നവോദയ കേന്ദ്ര കമ്മറ്റി അംഗങ്ങളായ ലാലു വേങ്ങൂര്‍, അമീന് വേങ്ങൂര്‍, പ്രേംകുമാര്‍ വട്ടപ്പൊയില്‍, ജിജോ അങ്കമാലി, ഫ്രാന്‍സിസ്, മുജീബ് പൂന്താനം തുടങ്ങിയവര്‍ അനുശോചന യോഗത്തില്‍ സംസാരിച്ചു.
![]()
