തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപിയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്തതായി പരാതി.@SudhakaranINC എന്ന വെരിഫൈഡ് അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്.ഹാക്ക് ചെയ്യപ്പെട്ട പേജിന്റെ പാസ്വേഡ് ഉൾപ്പെടെ അജ്ഞാതർ മാറ്റിയതിനാൽ പേജ് നിയന്ത്രണം തിരിച്ചുപിടിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. കെ.സുധാകരന് എന്ന പേരും പ്രൊഫൈല്‍ ചിത്രവും അജ്ഞാതര്‍ മാറ്റി.
@SudhakaranINC എന്ന അഡ്രസ് മാറ്റാന്‍ ഹാക്കർമാർക്ക് സാധിച്ചിട്ടില്ല. ഹാക്ക് ചെയ്യപ്പെട്ട പേജിൽ കെ. സുധാകരന് എന്ന പേരിന്റെ സ്ഥാനത്ത് ഒന്ന് എന്നാക്കി. യൂസര്‍നെയിമിന് താഴെയായി അറബിക് ഭാഷയോട് സാമ്യമുള്ള ഒരു വാക്കും ഹാക്ക് ചെയ്യപ്പെട്ട പേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പേജ് ഹാക്ക് ചെയ്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.സുധാകരന് എംപി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്കി. പഴയപേജ് തിരികെ കിട്ടുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി എക്സിന്റെ അധികൃതര്‍ക്കും അദ്ദേഹം കത്ത് നല്‍കിയിട്ടുണ്ട്.
![]()
