ദമാം: കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടത്തിവരുന്ന പ്രവാസി സാഹിത്യോത്സവിന്റെ 14 ാമത് എഡിഷന് ആര് എസ് സി സൗദി ഈസ്റ്റ് നാഷനല്‍ തല പരിപാടികള്‍ക്കായുള്ള പോസ്റ്റര്‍ പ്രകാശന കര്‍മത്തിന് സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര് നേതൃത്വം നല്കി. ഐ സി എഫ് ദമാം സെന്‍ട്രല്‍ പ്രസിഡന്റ് ഷംസുദ്ദീന് സഅദി അദ്യക്ഷത വഹിച്ച പ്രസ്തുത പരിപാടി ഐ സി എഫ് സൗദി നാഷനല്‍ സെക്രട്ടറി നിസാര്‍ കാട്ടില്‍ ഉദ്ഘാടനം ചെയ്തു.
വളര്‍ന്നുവരുന്ന തലമുറയില്‍ ധാര്‍മികത ഉറപ്പുവരുത്തേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും ഇത്തരം കലാ സാംസ്കാരിക പരിപാടികള്‍ അതിനു വലിയ സഹായവുമാണ്. നവംബര്‍ 8 -ന് ഹായിലില്‍ നടക്കുന്ന നാഷനല്‍ സാഹിത്യോത്സവിന്റെ വിപുലമായ നടത്തിപ്പിനെയും അതിന്റെ പ്രചാരണ പ്രവര്‍ത്തങ്ങളെയും സംഗമം ചര്‍ച്ച ചെയ്തതോടൊപ്പം സാഹിത്യോത്സവ് മുന്നോട്ട് വെക്കുന്ന മഹത്തായ സന്ദേശം മുഴുവന്‍ പ്രവാസികളിലേക്കും എത്തിക്കുന്നതിന്റെ അനിവാര്യതയെ അടിവരയിടുകകൂടിയായിരുന്നു. സൗദിയുടെ വിവിധ മേഖലകളിലെ 9 സോണുകളില്‍ നിന്നും പ്രസ്തുത പ്രദേശങ്ങളിലെ വിവിധ ക്യാമ്പസുകളില്‍ നിന്നുമായി അന്‍പതിലധികം മത്സരയിനങ്ങളില്‍ രണ്ടായിരത്തോളം വിദ്യാര്‍ത്ഥികളും യുവാക്കളും യുവതികളുമടങ്ങുന്ന മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്ന പതിനാലാം എഡിഷന് കഴിഞ്ഞ കാലങ്ങളിലെ അപേക്ഷിച്ച് പുതിയ അനുഭവമായിരിക്കുമെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു
സമസ്ത മുശാവറ അംഗം അബ്ദുല്ലാഹ് അഹ്സനി ചെങ്ങായി, ഐ സി എഫ് പ്രതിനിധികളായി സലിം പാലച്ചിറ, ഷൗക്കത് സഖാഫി ഇരിങ്ങല്ലൂര്‍, റഹീം മഹ്ളരി, ആര്‍എസ് സി പ്രതിനിധികളായി ഷഫീഖ് ജൗഹരി, റഊഫ് പാലേരി, സാദിഖ് സഖാഫി ജഫാനി, ഫൈസല്‍ വേങ്ങാട്, ദമാം മീഡിയ ഫോറം പ്രതിനിധി ലുഖ്മാന് വിളത്തൂര്‍ തുടങ്ങിയ വിവിധ സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ഇന്ത്യയില്‍ നിന്നുള്ള കലാ സാംസ്കാരിക നേതാക്കളും സൗദി സ്വദേശികളായ സാഹിത്യകാരന്മാരും പങ്കെടുക്കുന്നത് പരിപാടിയുടെ മാറ്റ് കൂട്ടുമെന്നും അഭിപ്രായപ്പെട്ട പ്രസ്തുത പരിപാടിയില്‍ അബ്ബാസ് മാഷ് തെന്നല സ്വാഗതവും സലിം സഅദി നന്ദിയും പറഞ്ഞു.
മലയാളികളായ 30 വയസ്സിന് താഴെയുള്ളവര്‍ക്ക് മത്സരിക്കുന്നതിനായി http://register.rscsaudieast.com എന്ന ലിങ്കില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യാം. 5 മുതല്‍ +2 വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന ഇതര സംസ്ഥാന വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പസ് വിഭാഗത്തില്‍ മത്സരിക്കാനുള്ള അവസരമുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.
![]()
