ബഹ്റൈൻ :സംസ്കൃതി ബഹ്റൈൻ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 120 ൽപരം പേർ പങ്കെടുത്ത ക്യാമ്പ് ഐ.സി.ആർ.എഫ് ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ ഉദ്ഘാടനം നിർവഹിച്ചു. കൺവീനർമാരായ ജയദീപ്, സന്തോഷ് കുമാർ, ഹരീഷ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സംസ്കൃതി പ്രസിഡന്റ് സുരേഷ് ബാബു, ജനറൽ സെക്രട്ടറി ആനന്ദ് സോണി, സംസ്കൃതി ശബരി ഭാഗ് പ്രസിഡന്റ് രജീഷ് ടി. ഗോപാൽ, സെക്രട്ടറി ബാലചന്ദ്രൻ, ശബരി ഭാഗ് മുൻ പ്രസിഡന്റ് രഞ്ജിത്ത് പാറക്കൽ, പ്രവീൺ നായർ, സുധീർ തെക്കേടത്ത്, രഞ്ജു, ജ്യോതിഷ്, മഹേഷ്, കിഷോർ, ദിലീപ് കുമാർ, വി.പി. പ്രദീപ്, ദീപക്, അഭിലാഷ് ചന്നശ്ശേരി സംസ്കൃതിയുടെ മറ്റ് റീജിയൻ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
![]()
