മലപ്പുറം:കഴിഞ്ഞയാഴ്ച മരിച്ച വിദ്യാർത്ഥിക്ക് നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലെ
തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാർഡുകളും, മമ്പാട് പഞ്ചായത്തിലെ ഏഴാം വാർഡും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.
ഈ സ്ഥലങ്ങളിൽ പ്രോട്ടോകോൾ പ്രകാരമുള്ള നിയന്ത്രണങ്ങൾ പാലിക്കണമെന്നും ഈ വാർഡുകളിലെ നബിദിന ഘോഷയാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും മലപ്പുറം ജില്ലാ കലക്ടർ വി.ആർ വിനോദ് നിർദേശിച്ചു.
ബെംഗഌരുവിൽ പഠിച്ചിരുന്ന വിദ്യാർത്ഥി കടുത്ത പനിയെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് ചികിത്സയിലിരിക്കെ മരിച്ചത്.
![]()
