റിയാദ്: റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങള്‍ ചുമതല ഏറ്റെടുത്തു. സ്കൂള്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി ദിനേശ് സെറ്റിയയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.കമ്മറ്റി അംഗങ്ങളായ പ്രഷിന്‍ അലി, ഷഹസീന്‍ എറാം, ഡോ. സുമയ്യ, സയ്യിദ് സഫര്‍ അലി എന്നിവര്‍ നേരിട്ടും ഷഹനാസ് അബ്ദുള്‍ ജലീലും ഡോ. സാജിദ ഹുസ്ന എന്നിവര്‍ ഇന്ത്യയില്‍ നിന്ന് ഓണ്‍ലൈനായും പങ്കെടുത്തു.
സ്കൂളിന്റെ ചരിത്രത്തില്‍ ആദ്യമായി ഭൂരിപക്ഷം സ്ത്രീ പ്രാതിനിധ്യമാണ് ഇക്കുറി മാനേജിംഗ് കമ്മറ്റിയെ ശ്രദ്ധേയമാക്കുന്നത്.
സൗദിയിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ നിരീക്ഷകന് കൂടിയായ ദിനേശ് സെറ്റി, മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ എന്നിവരെ പ്രിന്‍സിപ്പല്‍ മീര റഹ്മാന് പൂച്ചെണ്ടുകള്‍ നല്കി സ്വീകരിച്ചു.
![]()
