റിയാദ്: നാട്ടിലെ അർഹതപ്പെട്ട സ്കൂളുകളിൽ വർഷം തോറും റിയാദ് ഇന്ത്യൻ അസോസിയേഷൻ (റിയ) നടത്തി വരുന്ന സാമ്പത്തിക സഹായത്തിന്റെ ഭാഗമായി ഈ വർഷം കണ്ണൂര് ജില്ലയിലെ മുല്ലക്കൊടി എ യു പി സ്കൂളിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചു. ഏകദേശം മുന്നൂറ്റി അൻപതോളം കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും . സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പ്രത്യേക ചടങ്ങ് റിട്ട. ഹെഡ്മിസ്ട്രസ്സ് സതി ടീച്ചർ ഉത്ഘാടനം ചെയ്തു. റിയയുടെ സജീവ പ്രവർത്തകനായ ബാബുരാജ് ഞാറ്റുവയലൂം കുടുംബാംഗങ്ങളൂം ആണ് സൗദിയിൽ നിന്നുമുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത് . ചടങ്ങിൽ അദ്ദേഹം വിശിഷ്ടാതിഥി ആയിരുന്നു. ഹെഡ്മാസ്റ്റർ സി. സുധീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പിടിഎ പ്രസിഡന്റ് കെ.വി സുധാകരൻ, സ്കൂൾ വികസന സമിതി ചെയർമാൻ വി.വി മോഹനൻ, മദർ പിടിഎ പ്രസിഡന്റ് പി. ലതാ തുടങ്ങിയവർ ആശംസകൾ നേർന്ന് കൊണ്ട് സംസാരിച്ചു . സ്റ്റാഫ് സെക്രട്ടറി കെ.പി അബ്ദുൽഷുക്കൂർ നന്ദി അർപ്പിച്ചു.
![]()
