യാമ്പു: വിവിധ മേഖലകളില്‍ യാമ്പുവില്‍ ജോലി ചെയ്യുന്ന കലാകാരന്മാരുടെ കൂട്ടായ്മയായ ‘യാമ്പു കലാകാര്സ് ‘ഈ ഓണം വയനാടിനോടൊപ്പം’ എന്ന ശീര്‍ഷകത്തില്‍ പുറത്തിറക്കിയ ‘മ്യൂസിക്കല്‍ ആല്‍ബം’ പ്രകാശനം ചെയ്തു. യാമ്പു ടൗണ്‍ അല്‍ ഹിജ്ജി ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യാമ്പുവിലെ കലാകാരന്മാരുടെ പ്രത്യേക സംഗമത്തില്‍ മീഡിയ വണ്‍ യാമ്പു റിപ്പോര്‍ട്ടര്‍ നിയാസ് യൂസുഫ്, ‘ഗള്‍ഫ് മാധ്യമം’ യാമ്പു റിപ്പോര്‍ട്ടര്‍ അനീസുദ്ദീന്‍ ചെറുകുളമ്പ് എന്നിവര്‍ ചേര്‍ന്ന് മ്യൂസിക്കല്‍ ആല്‍ബത്തിന്റെ പ്രകാശനം നിര്‍വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ഹരീഷ് മധു അധ്യക്ഷത വഹിച്ചു. മ്യൂസിക്കല്‍ ആല്‍ബത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ച ഷറഫ് കത്തിച്ചാല്‍ ആല്‍ബത്തെയും അത് പിറവിയെടുത്ത സാഹചര്യവും വിശദീകരിച്ചു.
യാമ്പുവിലെ വിവിധ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തികളായ അനീസുദ്ദീന്‍ ചെറുകുളമ്പ്, നിയാസ് യൂസുഫ്, അസ്ഗര്‍ അലി ഒറ്റപ്പാലം, സിദ്ധീഖുല്‍ അക്ബര്‍, അസ്ക്കര്‍ വണ്ടൂര്‍, അയ്യൂബ് എടരിക്കോട്, ബഷീര്‍ ലത്തീഫ് ആലപ്പുഴ, മാമുക്കോയ ഒറ്റപ്പാലം, ഹകീം അട്ടപ്പാടി, നാസര്‍ നടുവില്‍, മുസ്തഫ മഞ്ചേശ്വരം, സുധീഷ് പട്ടാമ്പി, സിബിള്‍ ഡേവിഡ് പാവറട്ടി എന്നിവര്‍ സംസാരിച്ചു. മ്യൂസിക്കല്‍ ആല്‍ബത്തില്‍ അഭിനയിച്ച കൊച്ചു കലാകാരന്മാരായ റിതിക് ഹരീഷ്, റിതുല്‍ ഹരീഷ് എന്നിവര്‍ക്കുള്ള ഉപഹാരം ‘യാമ്പു കലാകാര്സ്’ ഭാരവാഹികള്‍ നല്കി. അബ്ദുന്നാസര്‍ കുറകത്താണി നന്ദി പറഞ്ഞു.
യാമ്പുവിലെ കലാകാരന്മാരുടെ കൂട്ടായ്മയില്‍ അണിയിച്ചൊരുക്കിയ നാലര മിനിറ്റ് ദൈര്‍ഖ്യമുള്ള മ്യൂസിക് ആല്‍ബത്തിന് ലിറിക്സ് ആന്റ് മ്യൂസിക് ഡയറക്റ്ററായ ഷറഫ് കത്തിച്ചാല്‍ കണ്ണൂര്‍ ആണ് സംഗീതം നല്‍കിയത്. അസ്ഗര്‍ അലി ഒറ്റപ്പാലം ഗാനാമാലപിച്ചു. അബ്ദുന്നാസര്‍ നാസര്‍ കുറുകത്താണി, ഹരീഷ് മധു എന്നിവരാണ് കോറസ് പാടിയത്. റെക്കോര്‍ഡിങ് ആന്റ് മിക്സ് ചെയ്തത് മുസ്തഫ മഞ്ചേശ്വരവും വിഡിയോ പകര്‍ത്തിയത് സുധീഷ് പട്ടാമ്പിയുമാണ്. ഹരീഷ്, റിതുല്‍, റിതിക് എന്നിവരാണ് ആല്‍ബത്തില്‍ അഭിനയിച്ചത്. https://youtu.be/k_c92SMU9bA?si=eUgXo0Z_WePZlUGF എന്ന യൂ ട്യൂബ് ലിങ്കില്‍ മ്യൂസിക്കല്‍ ആല്‍ബം കാണാം.
![]()
