ആലപ്പുഴ : രാജീവ് ഗാന്ധി ഫൗണ്ടേഷൻ ആറാമത് മെറിറ്റ് അവാർഡ് മുൻ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ ഉദ്ഘാടനം ചെയ്തു. അമ്പനാകുളങ്ങര എസ്എൻഡിപി ഹാഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഫൗണ്ടേഷൻ പ്രസിഡന്റ് കെ വി മേഘനാദൻ അദ്ധ്യക്ഷത വഹിച്ചു. ക്യാൻസർ ഡയാലിസിസ് രോഗികൾക്കുള്ള പെൻഷനും ഓണക്കോടിയും കെപിസിസി രാഷ്ട്രീയകാര്യ സമിതിഅംഗം അഡ്വ.ഷാനിമോൾ ഉസ്മാൻ വിതരണം ചെയ്തു. വിദ്യാഭ്യാസ സെമിനാറിൽ”വിദേശ വിദ്യാഭ്യാസം സാധ്യതയും വെല്ലുവിളികളും” എന്ന വിഷയത്തിൽ റെജിമോൻ കുട്ടപ്പൻ വിഷയാവതരണം നടത്തി. ഡോ.നെടുമുടി ഹരികുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു. പി.എസ്. ഷാജഹാൻ, അഡ്വ.എം. രവീന്ദ്രദാസ്, ബി അനസ്, എം വി. സുനിൽകുമാർ. ബി. അൻസിൽ, ദീപ സുരേഷ് എന്നിവർ സംസാരിച്ചു.
![]()
