ദുബായ് :കസ്റ്റംസ് ക്ലിയറൻസിന് ഓൺലൈൻ സംവിധാനമായ (ഐ ഡിക്ലയർ) ഏർപ്പെടുത്തി ദുബായ് വിമാനത്താവളം. ഇതോടെ കസ്റ്റംസ് നടപടിക്രമങ്ങൾ വെറും നാല് മിനിറ്റിനകം പൂർത്തിയാക്കാനും സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.വിമാനത്താവളത്തിൽ എത്തുന്നതിന് മുൻപുതന്നെ നിയമവിധേയമായി കൊണ്ടുവരുന്ന വസ്തുക്കൾ, പണം എന്നിവയെക്കുറിച്ച് ഓൺലൈനിലൂടെ വിവരം നൽകാവുന്ന സംവിധാനമാണ് ഐ ഡിക്ലയർ.ഏകദേശം 45 മിനിറ്റോളം വരുന്ന പ്രക്രിയയാണ് വെറും നാല് മിനിറ്റിലേയ്ക്ക് ചുരുങ്ങുന്നത്. ഇതുവഴി കള്ളക്കടത്തും തടയാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.കസ്റ്റംസ് ഇൻസ്പെക്ടർമാർ ഇനി യാത്രക്കാർക്ക് വേണ്ടി ഡിക്ലറേഷൻ പൂരിപ്പിക്കേണ്ടതില്ല. സ്മാർട് ഫോണിലൂടെ ഐ ഡിക്ലയർ ചെയ്യുന്ന യാത്രക്കാർക്ക് ലഭിക്കുന്ന ബാർ കോഡ് സ്കാൻ ചെയ്താൽ വിവരങ്ങൾ ലഭിക്കും.
![]()
