ദമാം: എന്ഞ്ചിനീയര് സി ഹാശിം സാഹിബ് മെമ്മോറിയല്‍ സൗദി നാഷണല്‍ കെ.എം.സി.സി ടൂര്‍ണമെന്റില്‍ കിരീട ജേതാക്കളായ ബദര്‍ എഫ് സി ടീമിന് ദമാം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന് (ഡിഫ) സ്വീകരണം നല്കി.ദമാമില്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടി ഡിഫ രക്ഷാധികാരി വില്‍ഫ്രഡ് ആന്‍ഡ്രൂസ് ഉല്‍ഘാടനം ചെയ്തു. പ്രസിഡന്റ് ഷമീര്‍ കൊടിയത്തൂര്‍ അധ്യക്ഷനായിരുന്നു.
മുജീബ് കളത്തില്‍, സകീര്‍ വള്ളക്കടവ്, സഹീര്‍ മജ്ദാല്‍, ലിയാക്കത്ത് കരങ്ങാടന്‍, റസാക് ഓമാനൂര്‍, ജൗഹര്‍ കുനിയില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ബദര്‍ എഫ് സിക്ക് വേണ്ടി ജേഴ്സിയണിഞ്ഞ മുഴുവന്‍ ടീമംങ്ങള്ക്കും ക്ലബ് മാനേജ്മെന്റിനും വേദിയില്‍ വെച്ച് പുരസ്ക്കാരങ്ങള്‍ സമ്മാനിച്ചു. ദമാമിലെ പ്രവാസി കാല് പന്ത് പ്രേമികളും ഡിഫയും നല്കിയ സഹകരണത്തിനും ബദര്‍ ക്ലബ് മാനേജ്മെന്റിന് വേണ്ടി മുജീബ് പാറമ്മല്‍ നന്ദി പറഞ്ഞു. സമാപനം കുറിച്ച ഡിഫ സൂപ്പര്‍ കപ്പിന്റെ അവലോകനത്തിന് റഫീക് കൂട്ടിലങ്ങാടി നേത്യത്വം നല്കി. ഡിഫ ഭാരവാഹികളായ ആശി നെല്ലിക്കുന്ന്, ആസിഫ് കൊണ്ടോട്ടി, ഷമീം കുനിയില്‍, ഫസല്‍ ജിഫ്രി, ടെക്നിക്കല്‍ കമ്മറ്റിയംഗങ്ങളായ ഫവാസ് കലിക്കറ്റ്, അന്‍ഷാദ് തൃശൂര്‍, നസീബ് വാഴക്കാട് എന്നിവര്‍ സംഘാടനത്തിന് നേത്യത്വം നല്കി. ജന: സെക്രട്ടറി റഷീദ് മാളിയേക്കല്‍ സാഗതവും ട്രഷറര്‍ ജുനൈദ് നിലേശ്വരം നന്ദിയും പറഞ്ഞു.
![]()
