ജിദ്ദ: ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ജിദ്ദയില്‍ എത്തിയ മലപ്പുറം ജില്ല കൊണ്ഗ്രെസ്സ് കമ്മിറ്റി നിര്‍വാഹക സമിതി അംഗവും മുന്‍ ചാലിയാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ടുമായ അഡ്വക്കറ്റ് യൂനുസ് സലീമിന് ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സ്വീകരണം നല്കി. ഷറഫിയയിലെ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുത്തു. പ്രസിഡന്റ് ഹുസൈന് ചുള്ളിയോട് ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
ജനാധിപത്യ ഇന്ത്യയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആണ് ഏക പ്രതീക്ഷയെന്നും, വരാനിരിക്കുന്നത് കോണ്‍ഗ്രസിന്റെ സുവര്‍ണ്ണ കാലഘട്ടമാണെന്നും ഇന്ത്യക്ക് നഷ്ടപ്പെട്ട ജനാധിപത്യവും മതേതരത്വവും തിരിച്ചുപിടിക്കാന്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും നടത്തുന്ന പോരാട്ടങ്ങള്‍ക്ക് പ്രവാസ ലോകത്തു നിന്ന് ശക്തമായ പിന്തുണ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കണ്‍വീനര്‍ സിപി മുജീബ് നാണി, ഷിബു കാളികാവ്, സമീര്‍ കാളികാവ്, മൈനോറിറ്റി കോണ്‍ഗ്രസ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി മുജീബ് പാക്കട, സിറ്റിപി ഇസ്മയില്‍, സി മുഹമ്മദ് മൂത്തേടം, ഉസ്മാന് മേലാറ്റൂര്‍, നൗഷാദ് ചാലിയാര്‍, സാജു റിയാസ്, ബഷീര്‍ പരുത്തിക്കുന്നന്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഇസ്മയില്‍ കൂരിപ്പൊയില്‍ സ്വാഗതവും ട്രഷറര്‍ സമീര്‍ പാണ്ടിക്കാട് നന്ദിയും പറഞ്ഞു.
![]()
