അബഹ:ഇടനിലക്കാരന്റെ ചതിയിൽ നാട്ടിലേക്ക് പോകാൻ കഴിയാതിരുന്ന നിലമ്പൂർ സ്വദേശി ഐ എം സി സി യുടെ സഹായത്തോടെ നാടണഞ്ഞു.
നിയമ പ്രശ്നങ്ങളിൽ പെട്ട ഉമ്മർ തന്റെതല്ലാതെ വന്ന ബുദ്ധിമുട്ടുകൾ
ഐ സി എഫ്,അൽ മഖർ അബഹ സെൻട്രൽ നേതാക്കളായ സലീംമൂത്തേടം, റശീദ് തങ്കശ്ശേരി തുടങ്ങിയർ മുഖേന ഐ എം സി സി സഊദി നാഷണൽ ട്രഷററും സാമൂഹ്യ പ്രവർത്തകനുമായ സൈനുദ്ദീൻ അമാനി യെ ധരിപ്പിക്കുകയും അമാനി പല തവണ സ്പോൺസറുമായി നേരിട്ടും ഫോണിലൂടെയും ബന്ധപ്പെട്ടപ്പോഴാണ് നാടണയാനുള്ള വഴി തുറന്നത്.
ഉമ്മറിന് നൽകിയ യാത്രയയപ്പിൽ സൈനുദ്ദീൻ അമാനി രേഖകൾ കൈമാറി.
ഐ സി എഫ് അബഹ പബ്ലിക്കേഷൻ പ്രസിഡൻ്റ് അബ്ദുറഹ്മാൻ ക്ലാരി പുത്തൂർ, ഖാലിദിയ്യ യൂണിറ്റ് നേതാക്കളായ ഇസ്മാഈൽ മൈനാഗപ്പള്ളി, നിസാർ കരുനാഗപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.
![]()
