ബുറൈദ : സമസ്ത ഇസ്ലാമിക് സെന്റർ സൗദി നാഷണൽ കമ്മിറ്റിയുടെ കീഴിൽ 2024 സെപ്റ്റംബർ 5 മുതൽ ഒക്ടോബർ 15 വരെ “മുഹമ്മദ് നബി (സ്വ) പ്രകൃതവും പ്രഭാവവും” എന്ന പ്രമേയത്തിൽ 40 ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പയിന് തുടക്കമായി.ക്യാമ്പയിനിന്റെ ബുറൈദ സെൻട്രൽ തല ഉൽഘാടന സംഗമം എസ് ഐ സി ബുറൈദ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ബഷീർ ഫൈസി അമ്മിനിക്കാട് ഉദ്ഘാടനം നിർവ്വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഉമ്മർ മാവൂരിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സലീം ഫൈസി കരുവാരക്കുണ്ട് മീലാദ് സന്ദേശ പ്രഭാഷണവും റഫീഖ് അരീക്കോട് കാമ്പയിൻ പ്രോഗ്രാം വിശദീകരണവും നടത്തി.
സൈദ് ഹാജി കോട്ടപ്പുറം, ശരീഫ് മാങ്കടവ്, ഹാരിസ് അമ്മിനിക്കാട്, ഹാരിസ് കോഴിച്ചെന, ഇസ്മായിൽ ചെറുകുളംബ്, സലാം ഖുദ്സ്, മുഹമ്മദ് മുസ്ലിയാർ പന്തിപൊയിൽ, സലാം പുളിക്കൽ, കരീം കോട്ടക്കൽ, ഹുസൈൻ പട്ടാമ്പി, ഷഫീഖ് പഴമള്ളൂർ, ഷാജി വയനാട് തുടങ്ങിയവർ നേതൃത്വം നൽകി. പരിപാടിയിൽ ശബീറലി ചാലാട് സ്വാഗതവും റഫീഖ് ചെങ്ങളായി നന്ദിയും പറഞ്ഞു.
![]()
