റിയാദിലെ രോഗികള്‍ക്ക് കൂടുതല്‍ മികച്ച മെഡിക്കല്‍ സൗകര്യം നല്‍കുന്നതിനായി ആശുപത്രി പ്രധാന കെട്ടിടത്തോട് ചേര്‍ന്ന് 50 കിടക്കകളുള്ള സൗകര്യം കൂട്ടിച്ചേര്‍ക്കുന്നു.
സൗദി അറേബ്യയിലെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ വളര്‍ച്ചാ തന്ത്രത്തിന്റെ ഭാഗമായാണ് സൗദിയുടെ വിഷന്‍ 2030നെ പിന്തുണച്ചുകൊണ്ടുള്ള ആരോഗ്യ മേഖലയിലെ ഈ വിപുലീകരിണ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
പുതിയ ഗ്രാന്‍ഡ് വിങ്ങ് സൗകര്യം വരുന്നതോടെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ആഗോള സേവന നിലവാരം അടിസ്ഥാനമാക്കിയുളള രോഗികളുടെ പരിചരണവും അനുഭവപരിചയവും ഉയരും.
റിയാദിലെ പ്രമുഖ ആശുപത്രിയും മേഖലയിലെ ഏറ്റവും വലിയ സംയോജിത ആരോഗ്യ സംരക്ഷണ ദാതാക്കളില്‍ ഒന്നായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ ഭാഗവുമായ ആസ്റ്റര്‍ സനദ് ഹോസ്പിറ്റല്‍ അതിന്റെ സൗകര്യങ്ങള്‍ 200 കിടക്കകളുള്ള സമഗ്ര പരിചരണ മള്‍ട്ടി-സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് വിപുലീകരിച്ചു. ഈ വിപുലീകരണം സൗദി അറേബ്യയിലെ ജനങ്ങള്‍ക്ക് ലോകോത്തര പ്രൈമറി, സെക്കണ്ടറി, ടെര്‍ഷ്യറി കെയര്‍ ആരോഗ്യ പരിചരണ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.
ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന നഗരങ്ങളിലൊന്നായി റിയാദ് നിലനില്‍ക്കുന്നതിനാല്‍, ഗുണനിലവാരമുള്ള ആരോഗ്യ പരിചരണം വാഗ്ദാനം ചെയ്യുന്ന വിപുലീകരിച്ചതും അനായാസം പ്രാപ്യവുമായ ആരോഗ്യ സംരക്ഷണ സൗകര്യങ്ങളുടെ ആവശ്യകത വവര്ധിച്ചിരിക്കുകയാണ്. നഗരത്തിലെ ജനസംഖ്യ വര്‍ധിച്ചുവരുന്നതിനാല്‍ ഉയര്‍ന്ന നിലവാരമുള്ള ആരോഗ്യ സേവനങ്ങളുടെ ആവശ്യകതയും വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഈ വിപുലീകരണം നിര്‍ണായകമായ ചുവടുവെപ്പാകുന്നത്. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ സൗദി അറേബ്യയുടെ മൊത്തത്തിലുള്ള വളര്‍ച്ചാ തന്ത്രവുമായി യോജിക്കുന്നതാണ് പുതിയ വിപുലീകരണം. വിജയകരമായ സംയോജിത ഹെല്‍ത്ത് കെയര്‍ മാതൃക പ്രാദേശികമായി സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്നതാണിത്. കൂടാതെ, സൗദി അറേബ്യയുടെ വിഷന്‍ 2030,ന്റെ ആരോഗ്യ പരിചരണ മേഖലയിലെ പരിവര്‍ത്തനത്തിന്റെ പദ്ധതികളെയും ഇത് പിന്തുണയ്ക്കുന്നു. പ്രാദേശികമായി ലഭ്യമായ സേവനങ്ങളിലൂടെ രാജ്യത്തിലെ ജനങ്ങള്‍ക്ക് സമഗ്രമായ ആരോഗ്യ സേവന അനുഭവം മെച്ചപ്പെടുത്താനും ഈ നീക്കം സഹായിക്കുന്നു.
കൂടുതല്‍ പരിഷ്കൃതവും ഉയര്‍ന്ന ആരോഗ്യ പരിചരണ അനുഭവവും പ്രദാനം ചെയ്യുന്ന നിലയിലാണ് ഗ്രാന്‍ഡ് വിങ്ങ് കെട്ടിടം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത് രാജ്യത്തെ ആരോഗ്യ സേവന വിതരണത്തില്‍ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കും. പ്രത്യേകം ക്രമീകരിച്ച വിഐപി മുറികളും അതിമനോഹരമായി രൂപകല്‍പ്പന ചെയ്ത ഒറ്റമുറികളും ഇതില്‍ ഉള്‍ക്കൊള്ളുന്നു. വീണ്ടെടുക്കല്‍ പ്രക്രിയയില്‍ പരമാവധി സുഖവും ശാന്തതയും പ്രദാനം ചെയ്യുന്നതിനാണ് ഈ സംവിധാനങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഗ്രാന്‍ഡ് വിങ്ങിന്റെ ആരംഭത്തോടെ, ആസ്റ്റര്‍ സനദ് ഹോസ്പിറ്റല്‍ ഇപ്പോള്‍ മൊത്തം 200 കിടക്കകളുടെ ശേഷിയുള്ളതായി മാറിയിരിക്കുന്നു. ഇതിന് 8 സ്പെഷ്യലൈസ്ഡ് സെന്റര്‍ ഓഫ് എക്സലന്‍സ് സൗകര്യവും പിന്തുണ നല്കുന്നു. ഈ കേന്ദ്രങ്ങളില്‍ ബാരിയാട്രിക് സര്‍ജറി, കാര്‍ഡിയോളജി, ഗ്യാസ്ട്രോഎന്‍ട്രോളജി, ജനറല്‍ സര്‍ജറി, ന്യൂറോ സ്പൈന്‍ സര്‍ജറി, ഒബ്സ്റ്റട്രിക്സ് ഗൈനക്കോളജി, ഓര്‍ത്തോപീഡിക് സ്പോര്‍ട്സ് മെഡിസിന്, യൂറോളജി ആന്‍ഡ്രോളജി എന്നിവ ഉള്‍പ്പെടുന്നു. ഓരോ കേന്ദ്രത്തിലും അത്യാധുനിക ഇമേജിംഗ്, ലബോറട്ടറി, ഫിസിയോതെറാപ്പി സൗകര്യങ്ങള്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്നു, സമഗ്രവും ലോകോത്തരവുമായ ആരോഗ്യ പരിരക്ഷ നല്‍കുന്നതിനുള്ള ആശുപത്രിയുടെ പ്രതിബദ്ധതയെ ഇത് ശക്തിപ്പെടുത്തുന്നു. ഉയര്‍ന്ന നിലവാരത്തിലുള്ള സൗന്ദര്യവര്‍ദ്ധക ചികിത്സയും ഡെര്‍മറ്റോളജി സേവനങ്ങളും ലഭ്യമാക്കുന്നതിനായി ആശുപത്രി അടുത്തിടെ ഒരു ബ്യൂട്ടി ആന്‍ഡ് എസ്തറ്റിക്സ് സെന്ററും ഈ സൗകര്യം അവതരിപ്പിച്ചിരിക്കുന്നു.
മികച്ച ഡോക്ടര്‍മാര്‍, മെഡിക്കല്‍ പ്രൊഫഷണലുകള്‍ എന്നിവരുടെ പിന്തുണയോടെ സൗദി അറേബ്യയിലെ ക്ലിനിക്കല്‍, സേവന മികവിന്റെ അടിസ്ഥാനത്തില്‍ 37 വര്‍ഷത്തെ ആസ്റ്ററിന്റെ ആഗോള വൈദഗ്ധ്യവും, പാരമ്പര്യവുമാണ് ഈ വിപുലീകരണം കൊണ്ടുവരുന്നതെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ മാനേജിംഗ് ഡയറക്ടറും, ഗ്രൂപ്പ് സിഇഒയുമായ അലിഷ മൂപ്പന് പറഞ്ഞു. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കുമ്പോള്‍. ലോകോത്തര പരിചരണത്തോടും നവീനതയോടും കൂടി സമൂഹത്തിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ നിറവേറ്റാനുള്ള മികവ് വര്‍ദ്ധിപ്പിക്കുന്നതില്‍ സന്തുഷ്ടരാണെന്നും അലീഷാ മൂപ്പന് വ്യക്തമാക്കി.
ഞങ്ങളുടെ സമൂഹത്തിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യ സംരക്ഷണ ആവശ്യങ്ങളോട് പ്രതികരിക്കാനുള്ള സമര്‍പ്പണത്തെയാണ് ഈ വിപുലീകരണം പ്രതിനിധീകരിക്കുന്നതെന്ന് ആസ്റ്റര്‍ സനദ് ഹോസ്പിറ്റല്‍ സിഇഒ ഡോ എസ്സാം സാദ് അല്‍ഗംദി പറഞ്ഞു. ഇത് കൂടുതല്‍ രോഗികള്‍ക്ക് മെച്ചപ്പെട്ട മെഡിക്കല്‍ സേവനങ്ങള്‍ നല്‍കാനുള്ള ഞങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കുക മാത്രമല്ല, രോഗികളുടെ മൊത്തത്തിലുള്ള അനുഭവം ഉയര്‍ത്തുകയും ചെയ്യുന്നു. എല്ലാ പ്രദേശങ്ങളിലും മികച്ച ആരോഗ്യ പരിചരണം നല്‍കുന്നത് തുടരുന്നുവെന്ന് ഇതിലൂടെ ഉറപ്പാക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
വൃക്കരോഗം ബാധിച്ച രോഗികളുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള അത്യാധുനിക ഡയാലിസിസ് യൂണിറ്റും ആശുപത്രി അടുത്തിടെ അവതരിപ്പിച്ചിരുന്നു. 10 അത്യാധുനിക ഡയാലിസിസ് മെഷീനുകള്‍ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഈ അത്യാധുനിക ഡയാലിസിസ് യൂണിറ്റ് പ്രതിദിനം 30 രോഗികള്‍ക്ക് പരിചരണം നല്കാന് സജ്ജമാണ്. മികച്ച ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സാന്നിധ്യത്തോടെ പ്രസവ പരിചരണത്തില്‍ മികവ് പുലര്‍ത്തുന്ന ആസ്റ്റര്‍ സനദ് ഹോസ്പിറ്റല്‍ ഈ പരിചരണ രംഗത്തും ഏറെ പ്രശസ്തി നേടിയിട്ടുണ്ട്. കോര്‍പ്പറേറ്റ്, ഗവണ്മെന്റ് ഇടപാടുകാര്‍ക്ക് പങ്കാളിത്തത്തിലൂടെ സേവനം നല്‍കുന്നതിലും ശക്തമായ അംഗീകാരം ആശുപത്രി സൃഷ്ടിച്ചിട്ടുണ്ട്.
റിയാദ് വിമാനത്താവളത്തിനും സൗദി റെഡ് ക്രസന്റ് സെന്ററിനും സമീപം, ഏറെ പ്രാധാന്യമേറിയ സ്ഥലത്താണ് ആസ്റ്റര്‍ സനദ് ഹോസ്പിറ്റല്‍ സ്ഥിതിചെയ്യുന്നത്. മള്‍ട്ടി ഡിസിപ്ലിനറി സ്പെഷ്യലിസ്റ്റുകളുടെ ടീമിന് ഉടനടിയുള്ള അത്യാഹിത, അപകട പരിചരണത്തിനും പുതിയ വിങ്ങിലൂടെ സാധിക്കുന്നു. 160 ഡോക്ടര്‍മാരും 410 നഴ്സുമാരും 30-ലധികം രാജ്യങ്ങളില്‍ നിന്നുള്ള രോഗികളെ സേവിക്കുന്ന 350 സമര്‍പ്പിത പ്രൊഫഷണലുകളും അടങ്ങുന്ന 45 മെഡിക്കല്‍ സ്പെഷ്യലൈസേഷനുകളും സബ്സ്പെഷ്യലൈസേഷനുകളും ആശുപത്രി വാഗ്ദാനം ചെയ്യുന്നു.
സൗദി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന് ഫോര്‍ ഹെല്‍ത്ത് കെയര്‍ ഓര്‍ഗനൈസേഷന്റെ (CBAHI) അംഗീകൃത ആസ്റ്റര്‍ സനദ് ഹോസ്പിറ്റല്‍, മെഡിക്കല്‍ പരിചരണത്തിന്റെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുകയും വിവിധ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സേവനം നല്‍കുകയും ചെയ്യുന്നു. ഉയര്‍ന്ന നിലവാരമുള്ള മെഡിക്കല്‍ സേവനങ്ങള്‍ക്കായി ഹോസ്പിറ്റല്‍ ഒരു സമഗ്ര ഹോം കെയര്‍ യൂണിറ്റും വാഗ്ദാനം ചെയ്യുന്നു.
![]()
