ദമ്മാം: മുപ്പതു വർഷത്തിലധികമായി സൗദി പ്രവാസിയായിരുന്ന മോഹനൻ ചെട്ടിയാർ (67), ക്യാൻസർ രോഗബാധിതനായി നാട്ടിൽ ചികിത്സയിലായിരിക്കെ നിര്യാതനായി.
അൽകോബാർ തുഗ്ബയിൽ ഫാബ്രിക്കേഷൻ വർക്ക്ഷോപ്പ് നടത്തി വന്നിരുന്ന മോഹനൻ ചെട്ടിയാർ, ഒന്നര വർഷം മുൻപാണ് ചികിത്സയ്ക്ക് വേണ്ടി നാട്ടിലേക്ക് പോയത്.കോബാർ പ്രവാസലോകത്തു സജീവമായിരുന്ന മോഹനൻ ചെട്ടിയാർക്ക് വലിയൊരു സൗഹൃദവലയവും ഉണ്ടായിരുന്നു.കൊല്ലം പറവൂർ പ്ലാവിൻമൂടിൽ “സമ്മോഹനം” വീട്ടിൽ താമസക്കാരനായ മോഹനൻ ചെട്ടിയാർക്ക് ഭാര്യയും മൂന്നു മക്കളുമുണ്ട്. മനോജ് മോഹൻ, മഹേഷ് മോഹൻ, രഞ്ജിത മോഹൻ എന്നിവരാണ് മക്കൾ.
മോഹനൻ ചെട്ടിയാരുടെ നിര്യാണത്തിൽ നവയുഗം സാംസ്ക്കാരികവേദി അനുശോചിച്ചു.
![]()
