വളരെ രസകരമായ കുറിപ്പുമായി ദുൽഖർ സൽമാൻ മമ്മൂട്ടിയുടെ ജന്മദിനത്തിൽ ആശംസകളുമായി സാമൂഹിക മാധ്യമങ്ങളിൽ.“ഞങ്ങളുടെ രണ്ടുപേരുടെയും ഫോണുകളിലും ഒരുമിച്ചുള്ള ചിത്രങ്ങൾ ഉള്ളതായി തോന്നുന്നില്ല .പക്ഷേ അത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കാനും സ്നേഹിക്കാനും തുടങ്ങിയിരിക്കുന്നു.എന്റെ ബെസ്റ്റി, എന്റെ ഹീറോ, എന്റെ പിതാവിന് ജന്മദിനാശംസകൾ നേരുന്നു.’’–എന്നാണ് ദുൽഖർ കുറിച്ചത്.
‘‘ഏറ്റവും നല്ല സുഹൃത്തുക്കൾ ഒരുമിച്ചുള്ള ഫോട്ടോകളൊന്നും ഇല്ലെന്ന് വൈകിയാണ് ഞാൻ മനസ്സിലാക്കിയത്.പോസ് ചെയ്യുന്നതിനോ സെൽഫിയെടുക്കുന്നതിനോ പോലും സമയം പാഴാക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ കഴിയാത്തത്ര അമൂല്യവും രസകരവുമാണ് അവർ ഒന്നിച്ചുള്ള നിമിഷങ്ങൾ.ഓരോ വർഷവും വാപ്പയുടെ പിറന്നാൾ ദിനത്തിൽ പോസ്റ്റ് ചെയ്യുന്നതിനായി ഞങ്ങൾ ഫോട്ടോകൾ എടുക്കുന്നത് പതിവാണ്.”
“ഞങ്ങളുടെ രണ്ടുപേരുടെയും ഫോണുകളിലും ഒരുമിച്ചുള്ള ചിത്രങ്ങൾ ഉള്ളതായി തോന്നുന്നില്ല .പക്ഷേ അത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കാനും സ്നേഹിക്കാനും തുടങ്ങിയിരിക്കുന്നു.
ദുൽഖറിനും കുടുംബത്തിനുമൊപ്പം ചെന്നൈയിലായിരുന്നു മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷം. സിനിമ മേഖലയിൽ ഉള്ള അനവധി പേരാണ് മമ്മൂട്ടിക്ക് ആശംസകളുമായി സാമൂഹിക മാധ്യമങ്ങളിലും അല്ലാതെയും എത്തിയത്.
![]()
