കോട്ടയം :ദേശീയ അധ്യാപക ദിനം ഈരാറ്റുപേട്ട ഗൈഡൻസ് പബ്ലിക് സ്കൂളിൽ വിവിധ പരിപാടികളോടെ ആചരിച്ചു. എസ് എം വി എച്ച് എസ് എസ് പൂഞ്ഞാർ മുൻ പ്രിൻസിപ്പൾ ജോൺസൺ ജോസഫിനെ പൊന്നാടയണിയിച്ച് ആദരിച്ചു. ഗൈഡൻസ്, അൽഫിത്വ്റ,ദാറുൽ ഖുർആൻ തുടങ്ങിയ സ്ഥാപനങ്ങളിലെ അധ്യാപകർക്ക് പുഷ്പങ്ങളും,മധുരവും നൽകി സ്വീകരിച്ചു.സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന അധ്യാപക ദിന സമ്മേളനത്തിൽ മാനേജർ പി.എ ഹാഷിം അധ്യക്ഷത വഹിച്ചു.ജോൺസൺ ജോസഫ് അധ്യാപക ദിന സന്ദേശം നൽകി.പ്രിൻസിപ്പൾ പി.എസ് മുഹമ്മദ് ഷെഫീഖ് സ്വാഗതം ആശംസിച്ചു.കെ.പി. ഷെഫീഖ്, കെ.എം അക്ബർ സ്വലാഹി, മഹേഷ് സി.ടി, ആസ്മി അൻസാരി, കെ.എ. സഹിലത്ത്, സിജി എന്നിവർ സംസാരിച്ചു. ജോയിസ് ടീച്ചർ ഗാനം ആലപിച്ചു.
![]()
