കൊച്ചി :ആറു വർഷത്തെ പ്രണയത്തിനൊടുവിൽ ഉപ്പും മുളകും സീരിയൽ താരവും ഡാൻസറുമായ റിഷി എസ് കുമാറും നടിയും നർത്തകിയുമായ ഡോ. ഐശ്വര്യ ഉണ്ണിയും വിവാഹിതരായി.
ക്ഷേത്രത്തിൽ നടന്ന വിവാഹ ചടങ്ങിന്റെ ദൃശ്യങ്ങൾ റിഷി തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.
‘അവസാനം എന്റെ ബൂബൂ എന്റെ സ്വന്തമായി’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.നേരത്തെ റിഷി ഐശ്വര്യയെ പ്രൊപ്പോസ് ചെയ്യുന്നതിന്റെയും ഹൽദി ആഘോഷങ്ങളുടെയും വീഡിയോകൾ സാമൂഹ്യമാധ്യമങ്ങളിൽ തരംഗമായിരുന്നു.
![]()
