ദോഹ :തൃശൂർ ചാവക്കാട് സ്വദേശി ഖത്തറിൽ നിര്യാതനായി.
മണത്തല തെരുവത്ത് പള്ളിപ്പറമ്പിൽ പരേതനായ അബ്ദുറഹ്മാൻ കുട്ടി മകൻ ആബിദ് പറമ്പൻസ് (53) ആണ് ഖത്തറിൽ മരിച്ചത്. കുടുംബസമേതം ഖത്തറിൽ താമസിക്കുന്ന ഇദ്ദേഹം ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലം ഏതാനും ദിവസങ്ങളായി ഖത്തറിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ് :പരേതയായ ഫാത്തിമ.
ഭാര്യ :ഷാമില. മക്കൾ :ശിഹാബ്, രഹന. മരുമകൻ :അൽത്തമിഷ് (യുകെ). ഹൈദർ, യൂസഫ് (പറമ്പൻസ് ഹോട്ടൽ), നാസർ (പറമ്പൻസ് ടൈൽസ്), ഐഷാബി, റൈഹാനത് എന്നിവർ സഹോദരങ്ങളാണ്.
![]()
