റിയാദ്: റിയാദിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന കൊച്ചി കൂട്ടായ്മയുടെ വാർഷിക ജനറൽ ബോഡി യോഗം ബത്തയിലെ ലുഹ ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡൻ്റ് കെ.ബി.ഷാജിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ടട്രെഷറർ റഫീഖ് കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ചാരിറ്റി കൺവീനർ അഷ്റഫ് കൂട്ടായ്മയിലേക്ക് പുതുതായി വന്നവർക്ക് സംഘടനാ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു.
വാർഷിക ജനറൽ ബോഡി യോഗത്തോടനുബന്ധിച്ച്,രണ്ടു വർഷം മരണപ്പെട്ട കൊച്ചി കൂട്ടായ്മയുടെ സ്ഥാപക നേതാവ് കെ.ബി.ഖലീൽ അനുസ്മരണ ചടങ്ങും നടത്തി.
റിയാദിലെയും സ്വദേശത്തെയും ജീവകാരുണ്യ മേഖലയിൽ സജീവമായിരുന്ന ഖലീൽ അനവധി സാമൂഹിക ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്നു യോഗത്തിൽ സംസാരിച്ചവർ അനുസ്മരിച്ചു.
ചടങ്ങിൽ പ്രവാസി ഭാരതീയ പുരസ്കാര ജേതാവായ ശിഹാബ് കൊട്ടുകാട് മുഖ്യാതിഥി ആയിരന്നു . പ്രവാസി മലയാളി ഫൗണ്ടേഷൻ ഭാരവാഹികളായ ഷിബു ഉസ്മാൻ, ,ബിനു കെ. തോമസ്, ജലീൽ ആലപ്പുഴ തുടങ്ങിയവർ പങ്കെടുത്തു . പ്രസിഡന്റ് കെ.ബി. ഷാജി, ട്രെഷറർ റഫീഖ്, അഷ്റഫ് ടാക്, ആർട്സ് കൺവീനർ ജലീൽ കൊച്ചിൻ, സാജിദ് കൊച്ചിൻ , ജിബിൻ സമദ് , ലത്തീഫ് എന്നിവർ സംസാരിച്ചു. ഇവന്റ് കൺട്രോളർ ഹസീബ് പരിപാടികൾക്ക് നേതൃത്വം നൽകി.
നാലര ലക്ഷത്തോളം രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് കഴിഞ്ഞ വർഷം കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയത്. കൂടാതെ അംഗങ്ങൾക്കിടയിൽ 90,000 റിയാലിൻ്റെ പരിശരഹിത വായ്പ സഹായം നൽകുവാനും കൊച്ചി കൂട്ടയ്മക്കായിട്ടുണ്ട്. ഈ വർഷവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും അംഗങ്ങളുടെ ക്ഷേമത്തിനായും കൂട്ടായ്മ പ്രവർത്തിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

![]()
