ജിദ്ദ: ജിദ്ദ ഏറനാട് മണ്ഡലം കെ എം സി സി പ്രവര്‍ത്തക സംഗമം സംഘടിപ്പിച്ചു. ഷറഫിയ ഇമ്പിരിയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പ്രവര്‍ത്തക സംഗമം സെന്‍ട്രല്‍ കമ്മറ്റി ആക്ടിങ് ജനറല്‍ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ഈ വര്‍ഷത്തെ ഹാജിമാര്‍ക്ക് സേവനം ചെയ്ത മണ്ഡലത്തില്‍ നിന്നുള്ള കെ എം സി സി വളന്റിയര്‍മാര്‍ക്ക് മെമന്റോ നല്കി. ഏറനാട് മണ്ഡലം ഹജ്ജ് വളണ്ടിയര്‍ ക്യാപ്റ്റന്‍ അലി പത്തനാപുരത്തിന് മലപ്പുറം ജില്ലാ കെ എം സി സി ജനറല്‍ സെക്രട്ടറി നാണി ഇസ്ഹാഖ് മെമന്റോ നല്കി ഉല്‍ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ മുസ്ലിം ലീഗ് പ്രഖ്യാപിച്ച വയനാട് പുനരധിവാസ പദ്ധതിയിലേക്ക് ജിദ്ദ ഏറനാട് മണ്ഡലം കെ എം സി സി സ്വരൂപിച്ച ഫണ്ട് മണ്ഡലം പ്രസിഡന്റ് സുല്‍ഫീക്കര്‍ ഒതായി ജില്ലാ കെ എം സി സി ജനറല്‍ സെക്രട്ടറി നാണി ഇസ്ഹാഖിന് കൈമാറി. ഏറനാട് മണ്ഡലം കെ എം സി സി സംഘടിപ്പിച്ച സൗദി ഹാര്‍ട്ട് അസോസിയേഷന് അംഗീകാരമുള്ള ‘ഫസ്റ്റ് എയ്ഡ് ആന്‍ഡ് സിപിആര്‍ ട്രെയ്നിങ് പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. ജില്ലാ കെ എം സി വൈസ് പ്രസിഡന്റ് -അഷ്റഫ് മുല്ല പള്ളി സെര്‍ട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. പരിപാടിയില്‍ സൗദി അംഗീകാരമുള്ള ‘ഫസ്റ്റ് എയ്ഡ് ആന്‍ഡ് സിപിആര്‍ ട്രെയ്നിങ് പരിശീലനം പൂര്‍ത്തിയാക്കിയവരുടെ ലിസ്റ്റ് സെന്‍ട്രല്‍ കമ്മറ്റി ആക്ടിങ് ജനറല്‍ സെക്രട്ടറി ഹിസ്ഹാഖ് പൂണ്ടോളിക്ക് ഏറനാട് മണ്ഡലം ജനറല്‍ സെക്രട്ടറി മൊയ്ദീന് കുട്ടി കാവനൂര്‍ കൈമാറി. മണ്ഡലം പ്രസിഡന്റ് സുല്‍ഫീക്കര്‍ ഒതായി അധ്യക്ഷത വഹിച്ചു.
മണ്ഡലം നടത്തിയ ‘ഫസ്റ്റ് എയ്ഡ് ആന്‍ഡ് സിപിആര്‍ ട്രെയ്നിങ് പരിശീലന പരിപാടിക്ക് നേതൃത്വം നല്കിയ വിജീഷ വിജന് നാണി ഇസ്ഹാഖ് മെമന്റോ നല്കി. പരിപാടിയില്‍ ജെഎന്ച്ച് മാര്‍ക്കറ്റിംഗ് മാനേജര്‍ അഷ്റഫ് പാട്ടത്തില്‍, മുജീബ് വെള്ളേരി, മണ്ഡലം കെ എം സി സി ഭാരവാഹികളായ കെ ടി എ ബക്കര്‍, അനസ് ചാലിയാര്‍, മുഹമ്മദ് അലി അരീക്കോട്, അബൂബക്കര്‍ കെ സി പള്ളി മുക്ക്, മുഹമ്മദ് കെ സി കാവനൂര്‍ എന്നിവര്‍ സംസാരിച്ചു. ഫസല്‍ റഹ്മാന് കിഴുപറമ്പ്, ഹസനുല്‍ ബന്ന കാവനൂര്‍, ഫിറോസ് എടവണ്ണ എന്നിവര്‍ നേത്രത്വം നല്കി. ഷഹബാസ് ഖിറാത്ത് നടത്തി. മൊയ്ദീന് കുട്ടി കാവനൂര്‍ സ്വാഗതവും അലി പത്തനാപുരം നന്ദിയും പറഞ്ഞു
![]()
