ജിദ്ദ: ജിദ്ദ നവോദയ മക്ക ഈസ്റ്റ് ഏരിയാ കമ്മിറ്റിക്ക് കീഴില്‍ ജുമൂമില്‍ പുതിയ യൂണിറ്റ് രൂപീകരിച്ചു. ജുമൂമിലെ ജഗത്ത് നഗറില്‍ സുല്‍ത്താന്‍ ആഡിറ്റോറിയത്തില്‍ റഷീദ് പാലക്കാടിന്റെ അധ്യക്ഷതയില്‍ ആരംഭിച്ച യൂണിറ്റ് രൂപീകരണവും, കണ്‍വെന്‍ഷനും നവോദയ ആക്ടിംഗ് പ്രസിഡന്റ് ഷിഹാബുദ്ദീന് കോഴിക്കോട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. റാഷിദ് പട്ടാമ്പി, അബ്ദുല്‍ സലാം അരിക്കോട് എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി ബഷീര്‍ നിലമ്പൂര്‍ സംഘടനാ റിപ്പോര്‍ട്ടും, സെന്‍ട്രല്‍ കമ്മിറ്റി അംഗം ഫ്രാന്‍സീസ് ചവറ പുതിയ കമ്മിറ്റിയുടെ പാനലും അവതരിപ്പിച്ചു. നിസാം മുഹമ്മദ് ചവറ, സുഹൈല്‍ പെരിമ്പലം, സമദ് ഒറ്റപ്പാലം പോക്കര് പെരിന്തല്‍മണ്ണ, മുജീബ് വേങ്ങര എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി റാഷിദ് പട്ടാമ്പി പ്രസിഡണ്ട്, ഹംസത്ത് അയ്യൂബലി, ഹംസ തിരൂര്‍ വൈസ് പ്രസിഡണ്ട്, റിയാസ് വയനാട് സെക്കട്ടറി, ഹുസൈന് പെരിന്തല്‍മണ്ണ, ഷംസു പെരിന്തല്‍മണ്ണ ജോയിന്റ് സെക്രട്ടറി, ഷാനവാസ് പാങ്ങോട്ട് ട്രഷറര്‍, അന്‍സാര്‍ താനൂര്‍ ജീവകാരുണ്യ കണ്‍വീനര്‍, യൂനുസ് പെരിന്തല്‍മണ്ണ ജോയിന്റ് കണ്‍വീനര്‍ എന്നിവരെ തെരഞ്ഞെടുക്കപ്പെട്ടു. ബുഷാര്‍ ചെങ്ങമനാട് സ്വാഗതവും റിയാസ് വയനാട് നന്ദിയും പറഞ്ഞു.
![]()
