ജിദ്ദ:ജിദ്ദാ ദഅവാ കോഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
“വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം” എന്ന ശീർഷകത്തിൽ നടക്കുന്ന ഫാമിലി കോൺഫറൻസ് സെപ്റ്റംബർ 27 ന് നടക്കും.ബവാദി ഏരിയാതല പ്രചാരണോത്ഘാടനം
ജെ.ഡി.സി.സി. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ സുനീർ പുളിക്കൽ നിർവ്വഹിച്ചു.
ആരോഗ്യ സംരക്ഷണം വിശ്വാസിയുടെ ബാധ്യത എന്ന വിഷയത്തിൽ
അൽഫ ഹെൽത് കെയർ ക്ലിനിക്കിലെ ഫിസിഷൻ ഡോ. റിയാസ് പ്രഭാഷണം നടത്തി.മനുഷ്യന് ദൈവം നൽകിയ മഹാ അനുഗ്രഹമാണ് ആരോഗ്യമെന്നും അത് കൃത്യമായി പരിപാലിക്കേണ്ടതും സംരക്ഷിക്കേണ്ടതുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ബവാദി ഏരിയാ പ്രസിഡന്റ് ശിഹാബ് കിഴിശ്ശേരി അധ്യക്ഷത വഹിച്ചു. പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ശഫീഖ് സ്വലാഹി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.
സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഫൈസൽ വാഴക്കാട്, അനസ് ബിൻ മാലിക് മദ്റസ പ്രിൻസിപ്പൽ മുഹമ്മദ് റഫീഖ് സുല്ലമി തുടങ്ങിയവർ ആശംസകൾ നേർന്നു. റൗനഖ് ഓടക്കൽ, അബ്ബാസ് പുൽപറ്റ, മുത്തലിബ്, ബദറുദ്ധീൻ, അബ്ദുൽ ജബ്ബാർ, യൂസുഫ് ഹംദാനിയ തുടങ്ങിയവർ നേതൃത്വം നൽകി. ആക്ടിംഗ് സെക്രട്ടറി ഷമീർ മേക്കുത്ത് സ്വാഗതവും മുജീബ് തച്ചമ്പാറ നന്ദിയും പറഞ്ഞു.
![]()
