റിയാദ്: റിയാദ് ടീം ക്യാപ്പിറ്റൽ സിറ്റിയുടെ നേതൃത്വത്തിൽ ഭരണ സമിതി അംഗവും റിയാദിലെ കലാ കായിക ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിദ്ധ്യവുമായിരുന്ന ജാസിർ കല്ലുവളപ്പിലിൻ യാത്രയയപ്പ് നൽകി. ടീം ക്യാപ്പിറ്റൽ സിറ്റിയുടെയും റിയാദ് മലപ്പുറം ജില്ല പ്രവാസി അസോസിയേഷന്റെ(മിഅ) ഉപഹാരവും ചടങ്ങിൽ കൈമാറി.
മലാസിലെ ചെറീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ടീം ക്യാപ്പിറ്റൽ സിറ്റി വർക്കിങ്ങ് പ്രസിഡന്റ് നസിം അദ്ധ്യക്ഷനായിരുന്നു. സമദ് റോയൽ ട്രാവൽസ്, മിഅ ഭരണ സമിതി അംഗങ്ങളായ ഫൈസൽ തമ്പലകോടൻ, സഫീറലി തലാപ്പിൽ, ഉമറലി, റിയാസ് വണ്ടൂർ, വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിൽ ഭരണ സമിതി അംഗങ്ങളായ കബീർ പട്ടാമ്പി, സലാം പെരുമ്പാവൂർ, ഡൊമിനിക്ക് സാവിയോ, കിരൺ നൂറാനാ ക്ലിനിക്ക്, അബ്ദു യു എഫ് സി എന്നിവർ ആശംസകൾ അർപ്പിച്ചു.
മൻസൂർ ചെമ്മല, ഷമീർ പാലോട്, ബിനാസ്, ഷൈജൽ , അഖിൽ, അനസ് എന്നിവർ നേതൃത്വം നൽകി. ടീം ക്യാപിറ്റൽ സിറ്റി സെക്രട്ടറി ജംഷി സ്വാഗതവും ട്രഷറർ ബിൽറു ബിൻയാമിൻ നന്ദിയും പറഞ്ഞു.
![]()
