ദുബായ് : നാല് പുതിയ മെട്രൊ ലിങ്ക് ബസ് റൂട്ടുകൾ ആരംഭിkക്കുന്നു.കൂടാതെ യാത്രക്കാർക്ക് കൂടുതൽ സൗകര്യവുമായി ഒരു ഇന്റർസിറ്റി റൂട്ട് ഉൾപ്പെടെ മറ്റു നിരവധി റൂട്ടുകളുടെ സേവനങ്ങൾ മെച്ചപ്പെടുത്താൻ തീരുമാനിച്ചെന്ന് എമിറേറ്റിലെ റോഡ് ഗതാഗത അതോറിറ്റി ആർടിഎ അറിയിച്ചു. നിരവധി റൂട്ടുകളുടെ സേവനങ്ങൾ മെച്ചപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. പുതിയ റൂട്ടുകളിൽ ബസ് സർവിസ് ആരംഭിക്കുന്നത് യാത്രക്കാർക്ക് വലിയ അനുഗ്രഹമാകും.
റൂട്ട് 31ന് പകരം രണ്ട് പുതിയ റൂട്ടുകളായ എഫ് 39, എഫ് 40 എന്നിവയാണ് രൂപപ്പെടുത്തിയിരിക്കുന്നത്. കൂടാതെ പുതിയ റൂട്ടായ എഫ് 39 ഇതിന്റെ കൂടെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തിസലാത്ത് ബസ് സ്റ്റേഷനിൽനിന്ന് ഊദ് അൽ മുതീന റൗണ്ട് എബൗട്ട് ബസ് സ്റ്റോപ് 1 വരെയും തിരിച്ചും ബസ് ഉണ്ടായിരിക്കും. 30 മിനിറ്റ് ഇടവേള ഇട്ടാണ് ബസ് ഓടുന്നത്. മറ്റൊരു പുതിയ റൂട്ടായ എഫ് 40, ഇത്തിസലാത്ത് ബസ് സ്റ്റേഷനിൽനിന്ന് മിർദിഫ്, സ്ട്രീറ്റ് 78 എന്നിവിടങ്ങളിലേക്കും സ് സർവീസ് ഉണ്ടായിരിക്കും. ഇവിടേയും 30 മിനിറ്റ് ഇടവേള ഇട്ടാണ് ബസ് സർവീസ് നടത്തുന്നത്
![]()
