ദുബായ്: ഒറ്റ നറുക്കെടുപ്പിൽ ജീവിതം മാറി മറിഞ്ഞ സന്തോഷത്തിലും അമ്പരമ്പിലും മലയാളികളായ പ്രവാസി കൂട്ടം.ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ & ഫൈനെസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിൽ മലയാളിക്കൂട്ടത്തിന് എട്ടര കോടിയോളം രൂപ (10 ലക്ഷം ഡോളർ) സമ്മാനം.
ഷാർജയിൽ താമസിക്കുന്ന ആസിഫ് മതിലകത്ത് അസീസിനും ഇദ്ദേഹത്തിന്റെ 9 സഹപ്രവർത്തകർക്കുമാണ് സമ്മാനം ലഭിച്ചത്.
ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ & ഫൈനെസ്റ്റ് സർപ്രൈസ് ഏറ്റവും പുതിയ നറുക്കെടുപ്പിലാണ് മലയാളികളുടെ ജീവിതം മാറിമറിഞ്ഞത്.
![]()
