തൃശൂര്‍:കേന്ദ്ര സഹ മന്ത്രിയും നടനുമായ സുരേഷ്ഗോപി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്കി. രാമനിലയം ഗെസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകർ മാർഗ തടസ്സം സൃഷ്ടിച്ചെന്ന് ആരോപിച്ച് തൃശൂർ സിറ്റി പൊലീസ് കമ്മിഷണർക്കാണ് പരാതി നൽകിയത്. സുരക്ഷാ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ഡൽഹി പൊലീസും സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
താര സംഘടനയായ അമ്മയില്ലേ കൂട്ട രാജിയെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിൽ പ്രകോപിതനായ മന്ത്രി മാധ്യമ പ്രവർത്തകനെ പിടിച്ചു തള്ളിയതിനെ തുടർന്ന് മാധ്യമ കൂട്ടായ്മയും പരാതി നൽകിയിട്ടുണ്ട്.
![]()
