മസ്കറ്റ്:സിസ്റ്റം നവീകരണത്തിന്റെ ഭാഗമായി ഒമാൻ ഇന്ത്യൻ എംബസിയുടെ പ്രവർത്തനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി.പാസ്പോർട്ട്, എമർജൻസി സർട്ടിഫിക്കറ്റ് (EC), പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) സേവനങ്ങൾ 2024 ഓഗസ്റ്റ് 29, വ്യാഴാഴ്ച വൈകുന്നേരം 6.30 മുതൽ,2024 സെപ്റ്റംബർ 2 തിങ്കൾ രാവിലെ 4.30 വരെ ലഭ്യമാകില്ലെന്നു ഇന്ത്യൻ എംബസി അറിയിച്ചു.
കോൺസുലാർ, വിസ സേവനങ്ങൾ, ബി.എൽ.എസ് ഇൻ്റർനാഷണൽ നടത്തുന്ന ഇന്ത്യൻ വിസ അപേക്ഷാ കേന്ദ്രങ്ങൾ എന്നിവ പതിവ് പോലെ പ്രവർത്തിക്കുമെന്ന് പത്രക്കുറിപ്പിൽ അറിയിച്ചു.
![]()
