കൊച്ചി:സഹ സംവിധായകനും അറിയപ്പെടുന്ന ശില്പിയുമായ അനില്‍ സേവ്യര്‍ (39) നിര്യാതനായി. ഫുട്ബോള്‍ കളിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ജാൻ എമൻ, തല്ലുമാല, മഞ്ഞുമ്മൽ ബോയ്സ്, തെക്ക് വടക്ക് സിനിമകളുടെ സഹസംവിധായകനാണ്. ചിത്രകാരിയായ അനുപമയാണ് ഭാര്യ.അങ്കമാലി കിടങ്ങൂർ പുളിയേൽപ്പടി വീട്ടിൽ പി. എ സേവ്യറാണ് പിതാവ്. മാതാവ്: അൽഫോൻസ സേവ്യർ.
![]()
