കൊച്ചി: ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട് പുറത്തു വന്നതിനു ശേഷമുള്ള വിവാദങ്ങൾക്കിടയിൽ താര സംഘടനായ “അമ്മ” ഓഫീസിനു മുന്നിൽ റീത്തുവച്ച് പ്രതിഷേധം. ലോ കോളജ് വിദ്യാര്‍ഥികളാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്. ഹെൽമറ്റ് ധരിച്ചെത്തിയ നാല് വിദ്യാർഥികളാണ് റീത്ത് വച്ച് പ്രതിഷേധിച്ചത്.
‘അച്ഛനില്ലാത്ത അമ്മയ്ക്ക്’ എന്നാണ് റീത്തിൽ എഴുതിയിരിക്കുന്നത്. നിലവിലെ പ്രശ്നങ്ങളിൽ അമ്മയുടെ ഓഫീസിന് തീ കത്തുമ്പോൾ പുറത്തേക്ക് ഇറങ്ങിയോടുന്ന അംഗങ്ങളുടെ കാർട്ടൂണും റീത്തിനൊപ്പം വച്ചിട്ടുണ്ട്. റീത്ത് ഓഫീസ് ജീവനക്കാര്‍ എടുത്തു മാറ്റി.
![]()
