തൃശൂർ:കോണ്ഗ്രസ് പ്രസ്ഥാനത്തിന്റെ ഗൾഫ് രാജ്യങ്ങളിലെ പോഷക സംഘടന ആയ ഒഐസിസി, ഇൻകാസ് നേതാക്കളുമായി തൃശൂർ ഡിസിസി പ്രസിഡന്റ് ചർച്ച നടത്തി. ഓൺലൈൻ പ്ലാറ്റ് ഫോമിൽ കൂടിയ യോഗത്തിന് ഒഐസിസി ഇൻകാസ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ ഗ്ലോബൽ ചെയർമാൻ എൻ.പി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജിസിസി രാജ്യങ്ങൾ ആയ യു. എ. ഇ. ,സൗദി അറേബ്യ,ബഹറിൻ, ഖത്തർ, കുവൈറ്റ്, ഒമാൻ കൂടാതെ കെനിയ, ഓസ്ട്രേലിയ, ന്യൂസിലാന്റു എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
ലോകത്തിന്റെ പല ഭാഗത്തു നിന്നും ഉള്ള തൃശൂർ ജില്ല ഒഐസിസി /ഇൻകാസ് പ്രവർത്തകരുടെ ഗ്ലോബൽ തലത്തിലുള്ള കമ്മിറ്റി ആണ് യോഗം സംഘടിപ്പിച്ചത്. കഴിഞ്ഞ 6 വർഷങ്ങളായി മാതൃക പരമായി പ്രവർത്തിക്കുന്ന കമ്മിറ്റി യാണ് തൃശൂർ ജില്ലാ ഗ്ലോബൽ കമ്മിറ്റി എന്നും ഒഐസിസി ക്കു സ്വന്തമായി ഡിസിസി ഓഫീസികത്തു ഒരു ഓഫീസ് റൂം ഉള്ളതും തൃശൂർ ജില്ലാ കമ്മിറ്റിയിൽ മാത്രമാണെന്നും. അത് ഒഐസിസി ഗ്ലോബൽ കമ്മിറ്റി ക്കു ഡിസിസി നൽകിയ അംഗീകാരമാണെന്നും ഡിസിസി പ്രസിഡന്റ് പറഞു. അതുപോലെ തന്നെ ഒഐസിസി / ഇൻകാസ് പ്രവർത്തകരെ എല്ലാം അവർക്കു അർഹിക്കുന്ന പദവികൾ നൽകി ആദരിക്കാനും ഡിസിസി തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു .
മറ്റു ജില്ലാ കമ്മറ്റികൾക്ക് എല്ലാം മാതൃകയാക്കാവുന്ന പ്രവർത്തനങ്ങൾ ആണ് ഒഐസിസി തൃശൂർ ജില്ലാ ഗ്ലോബൽ കമ്മിറ്റി നടത്തുന്നത് എന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.
ഡി സി സി ഭാരവാഹികൾ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികൾ, മണ്ഡലം കോൺഗ്രസ് ഭാരവാഹികൾ, ബൂത്ത് പ്രസിഡന്റമാർ,
പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങി എല്ലാവരുമായും ചർച്ച നടത്തി മാത്രമേ ഡിസിസി യുടെ പ്രവർത്തനങ്ങൾ വരും കാലങ്ങളിൽ മുന്നോട്ടു കൊണ്ടുപോകുകയുള്ളു എന്നും അദ്ദേഹം ഉറപ്പു പറഞ്ഞു.
ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ടെന്നും ലക്ഷ്യം വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ കോൺഗ്രസ് കുടുംബത്തിലെ എല്ലാ അഭിപ്രായ വൈവിധ്യങ്ങളും സമന്വയിപ്പിച്ചുകൊണ്ടും ഓരോ പ്രവർത്തകന്റെയും വികാരത്തെയും മാനിച്ചുകൊണ്ടും പ്രസ്ഥാനത്തെ പഴയ പ്രതാപത്തിലേക്ക് നയിക്കുകയാണ് പ്രഥമ ഉദ്ദേശമെന്നും ഡിസിസി പ്രസിഡന്റ് ഒഐസിസി ഇൻകാസ് നേതാക്കളോട് പറഞ്ഞു.
ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ എന്നും നെഞ്ചോടു ചേർത്ത് നിർത്തുന്ന തൃശ്ശിവപേരൂരിൻ്റെ മണ്ണിൽ പാർട്ടിയുടെ സംഘടനാ സംവിധാനം താഴെതട്ട് മുതൽ വിപുലപ്പെടുത്തി കോൺഗ്രസിന്റെ ജനകീയ അടിത്തറ ശക്തിപ്പെടുത്തുവാനും തൃശൂരിലെ കോൺഗ്രസിനെ സുവർണ്ണ കാലത്തേക്ക് തിരിച്ചു കൊണ്ടുവരാനും ഒഐസിസി യുടെയും ഇൻകാസ് ന്റെയും പൂർണ്ണ പിന്തുണ തനിക്കു വേണമെന്നും അദ്ദേഹം ആവശ്യപെട്ടു .
യോഗത്തിന് ഗ്ലോബൽ കമ്മിറ്റി ജനറൽ കൺവീനർ അബ്ദുൾ മനാഫ് സ്വാഗതവും ഗ്ലോബൽ മെമ്പർ എൻ.എ. ഹസ്സൻ നന്ദിയും പറഞ്ഞു.
ഗ്ലോബൽ വൈസ് ചെയർമാൻ സുരേഷ് ശങ്കർ , ടി. എ.രവീന്ദ്രൻ, ജലിൻ തൃപ്രയാർ , നാസർ വലപ്പാട്, തൽഹത് , ഹമീദ് കണിച്ചട്ടിൽ , സുരേഷ് വല്ലത്ത് , ക്ലിൻ്റോ ജോസ്, മണികണ്ഠൻ, ടി. എ. നാസർ, പി.ടി. ജോസഫ് , താജുദ്ദീൻ, നാസർ കറുകപ്പാടം , ബി.പവിത്രൻ, റിയാസ് ചന്ദ്രാപ്പിന്നി , സുബാഷ് ച്രന്ദ്രബോസ്, ചന്ദ്രപ്രകാശ് എടമന , ഉസ്മാൻ അന്തിക്കാട് , ഇ .വി . പ്രകാശ്, സലിം ചിറക്കൽ, കെ. എച്ച്. താഹിർ, അയൂബ് , സുജിത് ശങ്കർ, ഫിറോസ് മുഹമ്മദലി, ആൻ്റോ, തസ്ലീം, ആരീഷ്, ഹാരീസ്, ഷാജി കാസ്മി, ബാസ്റ്റിൻ, അലി, ഷാഫി, റഷീദ്, കുമാർ, ഉദയ്, അശറഫ്, തുടങ്ങി നിരവധി പേർ സംസാരിച്ചു .
![]()
