റിയാദ് : ഡി പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (റിഫ) എക്സിക്യൂട്ടീവ് യോഗത്തിൽ, റിഫ മെഗാ കപ്പ് – സീസൺ 3, 7’s ഫുട്ബാൾ ടൂർണമെൻറ് വിപുലമായി സെപ്തംബര് 12 മുതൽ തുടർന്നുള്ള 5 ആഴ്ചകളിലായി ഫാരിസ് ഫുട്ബോൾ അക്കാദമി സ്റ്റേഡിയത്തിൽ വെച്ച് നടത്താൻ തീരുമാനിച്ചു.
റിഫയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 42 ടീമുകളിൽ നിന്നും 32 ടീമുകലായിരിക്കും കളിയിൽ പങ്കെടുക്കുക. രിഫയുടെ നിയമാവലിക്കനുസൃതമായി റിയാദിലെ കളിക്കാർക്ക് പുറമെ സൗദി യിലെ മറ്റു പ്രവിശ്യയിൽ നിന്നും, മിഡിൽ ഈസ്റ്റിലെ വിവിധ രാജ്യങ്ങളിൽ നിന്നും, ഇന്ത്യയിൽ നിന്നും മെല്ലാം ഗസ്റ്റ് പ്ലയേഴ്സിനെ ഉൾപ്പെടുത്തിക്കൊണ്ടാണ് ടൂർണമെൻറ് നടക്കുക. ഓരോ കാലയളവിലും റിഫ സ്ഥിരമായി നടത്തി വരാറുള്ള 11സ് ഫുട്ബാൾ പ്രീമിയർ ലീഗിന് പുറമെ റിഫയിലെ 32 ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ആവേശകരമായ മറ്റൊരു 7’s ഫുട്ബാൾ മാമാങ്കമാണ് റിയാദിൽ നടക്കാൻ പോകുന്നത്.
റിഫ പ്രസിഡന്റ് ബഷീർ ചേലേമ്പ്ര അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ടൂർണമെന്റ് നടത്തിപ്പുമായി വിപുലമായ നടത്തിയ ചർച്ചയിൽ കുട്ടൻ ബാബു, ശകീൽ തിരൂർക്കാട്, ടൂർണമെന്റ് കമ്മിറ്റി ഭാരവാഹികളായ നാസർ മാവൂർ (ചെയർമാൻ), ഇംതിയാസ് ബംഗാളത് (കൺവീനർ), ഫൈസൽ (ജോ. കൺവീനർ), മുസ്തഫ കവ്വായി & ആദിൽ ഫോക്കസ് ലൈൻ (മാർക്കറ്റിംഗ്), കരീം പയ്യനാട് (പ്രോഗ്രാം കൺവീനർ), ഉമ്മർ അമാനത്ത് , ആബിദ് പാണ്ടിക്കാട്, ഷാഹുൽ ഹമീദ് (വളണ്ടിയർ ക്യാപ്റ്റൻ), ഷെഫീഖ് ഒബായാർ (മെഡിക്കൽ) എന്നിവർ പങ്കെടുത്തു.
റിഫ മെഗാ കപ്പുമായി ബന്ധപ്പെട്ട് ലോഗോ – പ്രസിഡന്റ് ബഷീർ ചേലേമ്പ്രയും, ബ്രൗഷർ മുഹമ്മദ് ഫൈസൽ പ്രവാസി FC യും, ഫ്ലായെർ അഷ്റഫ് അബു റിയാദ് ബ്ലാസ്റ്റേഴ്സും പ്രകാശനം ചെയ്തു.
ടൂർണമെന്റ് സംബന്ധിച്ചുള്ള സാങ്കേതികവശങ്ങൾ ശകീൽ തിരൂർക്കാട് വിശദീകരിച്ചു. ടൂർണമെന്റ് മുന്നോടിയായി നിലവിലെ കളിക്കാരുടെ രെജിസ്ട്രേഷൻ ഓഗസ്ത് 30 മുതൽ പുതുക്കാവുന്നതാണ്. റിയാദിൽ നടക്കുന്ന കെഎംസിസി നാഷണൽ സോക്കറിനു യോഗം ആശംസ അറിയിച്ചു. സൈഫു കരുളായി സ്വാഗതവും മുസ്തഫ മമ്പാട് നന്ദിയും പറഞ്ഞു
![]()
