മലപ്പുറം :ആറ് വർഷങ്ങൾക്ക് മുമ്പ് പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിച്ച ജിദ്ദാ പ്രവാസി നിര്യാതനായി.വണ്ടൂര്‍ മൂച്ചിക്കല്‍ സ്വദേശിയും പരേതനായ വി പി കമ്മൂട്ടി ഹാജിയുടെ മകനുമായ വലിയപീടിയേക്കല്‍ അബ്ദുറഹ്മാന് എന്ന മാനു (65) ആണ് മരിച്ചത്.
ഭാര്യ: സഫിയ. മക്കള്‍: സല്‍വ, സഹല്‍, സാനില, മെഹറിന്. മരുമക്കള്‍: ഫിലാന, നഹീം, ഷഹിന്‍.
നാട്ടിൽ ചികിത്സയിലായിരിക്കെ വെള്ളിയാഴ്ച വെളുപ്പിനായിരുന്നു അന്ത്യം. മൂന്ന് ദശാബ്ദത്തിലേറെ കാലം ജിദ്ദയിൽ പ്രവാസിയായിരുന്ന അബ്ദുൾറഹ്മാൻ വിവിധ ബിസിനസുകൾ നടത്തിയും സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ ഇടപെട്ടും പ്രശസ്തനായിരുന്നു. ജിദ്ദയിലെ ബലദ് ഏരിയയിലുള്ള ക്വീൻസ് ബിൽഡിംഗിൽ ട്രാവൽ സ്ഥാപനം നടത്തിയിരുന്നു
വെള്ളിയാഴ്ച വൈകിട്ട് പള്ളിശ്ശേരി വലിയ ജുമാമസ്ജിദ് ഖബറിസ്ഥാനിൽ കബറടക്കം നടന്നു.
![]()
