മെഡിസെപ് പ്രീമിയം കൂട്ടില്ല
തിരുവനന്തപുരം : മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രിമിയം തുക 500 രൂപയിൽ നിന്നുയർത്തില്ലന്ന് വ്യക്തമാക്കി ധനകാര്യ വകുപ്പ്. മെഡിസെപ് വഴിയുള്ള ക്ലയിം തുകയിൽ വൻ വർധന വന്നത്തോടെയാണ് പ്രതിമാസ തുകയായ 500 രൂപയിൽ നിന്ന് 550 രൂപയിലേക്ക് ആകണമെന്ന് ഇൻഷുറൻസ് കമ്പനി സർക്കാരിനോട് ആവശ്യപ്പെട്ടത്. സർക്കാരും കമ്പനിയും തമ്മിൽ 3 വർഷത്തെ കരാറിൽ ആണ് ഒപ്പിട്ടിരിക്കുന്നത്. ഇതു കഴിഞ്ഞാൽ പുതിയ ടെൻഡറിലൂടെ അടുത്ത കമ്പനിയെ സർക്കാരിന് തീരുമാനിക്കാം.
![]()
