മസ്കത്ത്:സലാല റോഡില്‍ ഹൈമ – തുംറൈത്ത് റോഡില്‍ മക്ഷനിൽ വാഹനങ്ങൾ കൂട്ടിയടിച്ചു തീപ്പിടിച്ചു അഞ്ചു മരണം. ചൊവ്വാഴ്ച വൈകീട്ടോടെയാണ് അപകടമുണ്ടായത്.
മസ്കത്തില് നിന്ന് സലാലയിലേക്ക് പുറപ്പെട്ട മുംബൈ സ്വദേശികളായ കുടുംബം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടതെന്നാണ് അറിയുന്നത്.മരിച്ചവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. മ്യതദേഹങ്ങളിലൊന്ന് ഒരു സ്ത്രീയുടേതാണ്. മ്യതദേഹങ്ങള്‍ തുംറൈത്ത് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കാർ പൂര്‍ണമായും കത്തി നശിച്ചു.
![]()
